Advertisment

നീതി നിഷേധത്തിനെതിരെ പ്രധിഷേധ ജ്വാല, "വാളയാർ പെൺകുട്ടികൾ"ക്ക് ഐക്യദാർഢ്യം

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ഫുജൈറ : വാളയാറിൽ മൃഗീയ ക്രൂരതക്ക് ഇരയായി മരണം മരണം വരിച്ച പിഞ്ചു പെൺ കുഞ്ഞുങ്ങൾക്ക് നീതി നിഷേധിച്ച ഭരണകൂടത്തിനെതിരെ മനുഷ്യ മനസ്സാക്ഷിയെ ഉണർത്താൻ വേണ്ടി മെഴുക് തിരി തെളിച്ചു പ്രധിഷേധ ജ്വല തീർത്തു കൊണ്ട് ഇൻകാസ് ഫുജൈറ കമ്മിറ്റി ഭാരവാഹികൾ .

publive-image

പാലക്കാട് കോട്ട മൈതാനിയിൽ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ഉപവാസത്തിനു പിന്തുണ അറിയിച്ചുകൊണ്ട് നടത്തിയ പരിപാടിക്ക് പ്രസിഡന്റ് കെ സി അബൂബക്കർ നേതൃത്വം നൽകി. ഹംസ പി സി, നാസർ പാണ്ടിക്കാട്, യൂസുഫലി, നാസർ പറമ്പൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisment