Advertisment

വാളയാർ: തുടർച്ചയായ നീതി നിഷേധം, മുഖ്യമന്ത്രി രാജിവെക്കണം

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് മൂന്ന് പേരുടെ ക്രൂര പീഢനത്തിനിരയായി അരുംകൊല ചെയ്യപ്പെട്ട സഹോദരിമാർക്ക് നീതി ലഭ്യമാക്കണമെന്ന് ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ പാലക്കാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

Advertisment

publive-image

ഒമ്പതും പതിമൂന്നും വയസ്സുള്ള സഹോദരിമാരുടെ "കൊലപാതകം" പുനരന്വേഷിക്കാൻ സർക്കാർ തീരുമാനിച്ച ഈ ഘട്ടത്തിൽ അന്വേഷണം ശരിയാംവിധമാണോ നടക്കുന്നതെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അത്യന്തം നീചവും നികൃഷ്ടവുമായ ഇത്തരം ചെയ്തികളിലേർപ്പെടുന്ന കൊടുംകുറ്റവാളികൾക്ക് അതിവേഗ അന്വേഷണം, വിചാരണ, ശിക്ഷ എന്നിവ നടപ്പാക്കാൻ പ്രത്യേക കോടതി വരണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രതികൾ രക്ഷപ്പെട്ടത് ആഭ്യന്തര വകുപ്പിന്‍റെ പരാജയമാണെന്നും അതിനാൽ, ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി രാജിവെക്കണമെന്നും കുറ്റവാളികൾക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഷംസിയ ഹമീദ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഹിബ സലാം, ശബ്നാ അശ്റഫ്, അജിനിഷ, ബഹിയ, ജെസ്‌ന, ഫിദ ഷിറിൻ എന്നിവർ സംസാരിച്ചു.

Advertisment