Advertisment

വള്ളുവനാട് ; അതിജീവനത്തിന്റെ നൂറുവർഷങ്ങൾ ഗൾഫ്തല പുസ്തക പ്രകാശനം നിർവ്വഹിച്ചു.

author-image
admin
Updated On
New Update

റിയാദ് :  പുഴക്കാട്ടിരി പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി കമ്മിറ്റി പുറത്തിറക്കിയ വള്ളുവനാട്; അതിജീവനത്തിന്റെ നൂറുവർഷങ്ങൾ എന്ന പുസ്തകത്തിന്റെ ഗൾഫ്‌തല പ്രകാശനം  യൂണിസെഫ് ഗൾഫ് ഏരിയ കമ്മ്യൂണിക്കേഷൻ ആന്റ് എക്സ്റ്റേർണൽ റിലേഷൻ ഓഫീസർ ഗാസി എം.ടി അൽ ജിഐദ് നിർവ്വഹിച്ചു.

Advertisment

publive-image

വള്ളുവനാട്; അതിജീവനത്തിന്റെ നൂറുവർഷങ്ങൾ എന്ന പുസ്തകത്തിന്റെ ഗൾഫ്‌തല പ്രകാശനം യൂണിസെഫ് ഗൾഫ് ഏരിയ കമ്മ്യൂണിക്കേഷൻ ആന്റ് എക്സ്റ്റേർണൽ റിലേഷൻ ഓഫീസർ ഗാസി എം.ടി അൽ ജിഐദ്  സഫ മക്ക പോളിക്ലിനിക്ക് മാനേജിങ് ഡയറക്ടർ ഷാജി അരിപ്രക്ക് നൽകി പ്രകാശനം നിർവ്വഹിക്കുന്നു

ഓരോ ദേശത്തിന്റെയും ചരിത്ര രചനകൾ ആവശ്യമാണെന്നും പുതിയ തലമുറക്ക് പഠിക്കു വാനും ആത്മവിശ്വാസം കൈവരിക്കുവാനും ഇത്തരം രചനകളിലൂടെ സാധ്യമാകുമെന്നും പ്രകാശനത്തിന് ശേഷം ഗാസി അഭിപ്രായപ്പെട്ടു.

1921 - 2021 വരെയുള്ള വള്ളുവനാട് ദേശത്തിന്റെ സമഗ്രമായ ചരിത്രമാണ് പുസ്തകത്തിൽ ഉൾപ്പെ ടുത്തിയിട്ടുള്ളത്. സ്വാതന്ത്ര്യസമരങ്ങൾ, രാഷ്ട്രീയം, സാമൂഹികം, സാംസ്കാരികം, മതം, കല, സാഹിത്യം, കായികം, തുടങ്ങി കഴിഞ്ഞ ഒരുനൂറ്റാണ്ടിന്റെ എല്ലാ ചലനങ്ങളും ഈ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രശസ്തരായ നൂറ് എഴുത്തുകാരുടെ രചനകളാണ് പുസ്തകത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. ചരിത്ര വിദ്യാർത്ഥികൾക്ക് ഒരു റഫറൻസ് ഗ്രന്ഥമായി ഈ പുസ്തകം ഉപയോഗ പ്പെടുത്തുവാൻ സാധിക്കും.

റിയാദിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ സഫ മക്ക പോളിക്ലിനിക്ക് മാനേജിങ് ഡയറക്ടർ ഷാജി അരിപ്ര, സൗദി കെഎംസിസി നാഷണൽ സെക്രട്ടറിയേറ്റ് അംഗം ശുഹൈബ് പനങ്ങാങ്ങര,

മങ്കട നിയോജകമണ്ഡലം കെഎംസിസി ട്രഷറർ ഷക്കീൽ തിരൂർക്കാട്, കുഞ്ഞി മുഹമ്മദ് മണ്ണാർ ക്കാട് ,ആബിദ്,നജ്മുദ്ധീൻ മഞ്ഞളാം കുഴി,അലിക്കുട്ടി കടുങ്ങപുരം തുടങ്ങിയവർ സംബന്ധിച്ചു.

 

Advertisment