Advertisment

വാല്യം എഡ്യൂക്കേഷൻ ട്രസ്റ്റ് എടത്വാ മേഖല കുടുംബ സമിതിയുടെ നേതൃത്യത്തിൽ ഭക്ഷ്യ കിറ്റ് വിതരണം നടന്നു.

New Update

എടത്വ: വാല്യം എഡ്യൂക്കേഷൻ ട്രസ്റ്റ് എടത്വാ മേഖല കുടുംബ സമിതിയുടെ നേതൃത്യത്തിൽ 4 കേന്ദ്രങ്ങളിലായി 162 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.

Advertisment

publive-image

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആനി ഈപ്പൻ, എടത്വ എസ്ഐ സിസിൽ ക്രിസ്ത്യൻ രാജ്, സൗഹൃദ വേദി ചെയർമാൻ ഡോ ജോൺസൺ വി ഇടിക്കുള, ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു എന്നിവർ നാല് കേന്ദ്രങ്ങളിൽ നടന്ന ഭക്ഷ്യ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.

വിഇടി കോർഡിനേറ്റർ സാമുവേൽ കെപീറ്റർ, മേഖലാ കുടുംബ സമിതി പ്രസിഡൻ്റ് എൻജെ സജീവ്, സ്മിനി അനീഷ്, സുബി ബിനു, ദീപുരാജ് റ്റുസിൽഡ, മഞ്ജു സജി, സുനിത സിജോ, ഷീജ മനോജ്, മണിയമ്മ സോമൻ, ഷീന അജിത്ത്, സുനി വിനോയി എന്നിവർ പ്രസംഗിച്ചു.

ഭാഭാ ആണവ ഗവേഷണ കേന്ദ്രം ന്യൂക്ലിയർ ശാസ്ത്രജ്ഞനും, WHO (യുഎൻ ) കൺസൾട്ടൻ്റുമായിരുന്ന ഡോ ജോർജ് സാമുവേൽ ആണ് വാല്യം എഡ്യൂക്കേഷൻ ട്രസ്റ്റ് സ്ഥാപകൻ.

അവികസിത മേഖലയിൽ മൂല്യാധിഷ്ഠിത വിദ്യാഭ്യാസ പരിശീലനത്തോടൊപ്പം സാമുഹ്യ-ക്ഷേമ–ജീവകാരുണ്യ പ്രവർത്തന പരിപാടികൾക്ക് ട്രസ്റ്റ് നേതൃത്വം നല്കുന്നതായി ഡയറക്ടർ ആൻ എലിസബേത്ത് സാമുവേൽ പറഞ്ഞു.

charity
Advertisment