Advertisment

തിരുവനന്തപുരം വിമാനത്തിന് അനുമതി നിഷേധിക്കാന്‍ കാരണം യാത്രക്കാരില്‍ നിന്ന് പണം വാങ്ങി സര്‍വ്വീസ് നടത്തിയതു മൂലം; ദോഹ തിരുവനന്തപുരം വിമാനം റദ്ദാക്കിയ സംഭവത്തില്‍ വിശദീകരണവുമായി ഖത്തര്‍

author-image
ഗള്‍ഫ് ഡസ്ക്
New Update

തിരുവനന്തപുരം: വന്ദേഭാരത ദൗത്യത്തിലെ ദോഹ - തിരുവനന്തപുരം വിമാനം റദ്ദാക്കിയ സംഭവത്തില്‍ വിശദീകരണവുമായി ഖത്തര്‍. യാത്രക്കാരിൽ നിന്ന് പണം വാങ്ങി സർവീസ് നടത്തുന്നതാണ്, ദോഹ , തിരുവനന്തപുരം വിമാനത്തിന് ഖത്തർ അനുമതി നിഷേധിക്കാൻ കാരണമെന്ന് വ്യക്തമാകുന്നതാണ് പുതിയ വിശദീകരണം. എയർ ഇന്ത്യ സാധാരണ സർവീസാണ് നടത്തുന്നത് എങ്കിൽ, യാത്രക്കാരെ തിരിച്ചെത്തിക്കാൻ ഖത്തർ എയർവേയ്സ് തയ്യാറാണെന്ന് വ്യോമയാന മന്ത്രാലയത്തെ ഖത്തര്‍ അറിയിച്ചതായാണ് സൂചന.

Advertisment

publive-image

ചൊവ്വാഴ്ചത്തെ വിമാന സർവീസും മാറ്റി. തങ്ങളുടെ പൗരന്മാരുടെ കൊണ്ടുപോകാൻ അനുമതിയുണ്ട്. സാധാരണ ഇത്തരം വിമാന സർവീസുകളുടെ കൂലി അതത് രാജ്യമാണ് ഏറ്റെടുക്കാറ്. എന്നാൽ എയർ ഇന്ത്യ സാധാരണ നിരക്കിനേക്കാൾ ഉയർന്ന തുക ഈടാക്കിയത് ഖത്തറിനെ ചൊടിപ്പിച്ചു.

അത്തരത്തിൽ സർവീസ് നടത്താൻ ഖത്തർ എയർവേസും തയ്യാറെമെന്ന് നിലപാടറിയിച്ചു ഇതിനോട് വിദേശകാര്യ വകുപ്പ് മുഖം തിരിച്ചു ഖത്തറിൽ നിന്നുള്ള ചില യാത്രക്കാർക്ക് വരാൻ നിയമപ്രശ്നം ഉണ്ടെന്നും അതിനാലാണ് യാത്ര മാറ്റിവച്ചതെന്നും വിശദീകരിച്ചു എയർ ഇന്ത്യ 750 ദിർഹമാണ് ഈടാക്കുന്നത്. 15000 രൂപയോളം വരുമിത്. ഖത്തറിന് പിന്നാലെ ഗൾഫ് രാഷ്ട്രങ്ങളിൽ നിന്ന് സമാന നീക്കം ഉണ്ടാകുന്നുണ്ട്

 

air india qatar airways
Advertisment