Advertisment

മെസ്സിയേയും റൊണാള്‍ഡോയേയും പിന്തള്ളി വാന്‍ദെയ്ക് മികച്ച താരം

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

പാരീസ്: യൂറോപ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ലിവര്‍പൂള്‍ താരം വിര്‍ജില്‍ വാന്‍ഡൈക്കിനെ തേടിയെത്തി.

Advertisment

publive-image

 

മെസിയെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും മറികടന്നാണ് മികച്ച യൂറോപ്യന്‍ ഫുട്‌ബോളര്‍ പട്ടം ലിവര്‍പൂള്‍ താരമായ വാന്‍ഡൈക്ക് നേടിയെടുത്തത്.

ഹോളണ്ടിനു വേണ്ടി യുവേഫ നേഷന്‍സ് കപ്പിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിനായിരുന്നു. ഈ പ്രകടനങ്ങളാണ് താരത്തെ അംഗീകാരത്തിനര്‍ഹനാക്കിയത്.മികച്ച ഫോര്‍വേഡായി ബാഴ്‌സലോണയുടെ ലയണല്‍ മെസിയും ഗോളിയായി ലിവര്‍പൂളിന്റെ ആലിസണ്‍ ബെക്കറും മിഡ്ഫീല്‍ഡറായി അയാക്‌സിന്റെ ഫ്രെങ്കി ഡി ജോംഗും ഡിഫന്‍ഡറായി വാന്‍ഡൈക്കും തിരഞ്ഞെടുക്കപ്പെട്ടു.

യൂവേഫ ഈ പുരസ്‌കാരം തുടങ്ങിയതിന് ശേഷം 3 തവണ റൊണാള്‍ഡോ ( 2014, 2016, 2017 )യും 2011 ലും 2015 ലും മെസിയും ഈ പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്.

Advertisment