Advertisment

വണ്ടൂര്‍ മണ്ഡലം കെഎംസിസി നേതൃക്യാമ്പും മുസ്ലിം ലീഗ്‌ സ്ഥാപകദിനാചരണവും നടത്തി.

author-image
admin
New Update

റിയാദ്‌: റിയാദ്‌ വണ്ടൂര്‍ മണ്ഡലം കെഎംസിസി കമ്മിറ്റി മുസ്ലിം ലീഗ്‌ സ്ഥാപകദിനാചരണവും നേതൃക്യാമ്പും നടത്തി. എക്‌സിറ്റ്‌ 5 ലെ ഇസ്‌തിറാഹയില്‍ വച്ച്‌ നടന്ന ചടങ്ങ്‌ മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിങ്ങ്‌ ചെയര്‍മാന്‍ സിദ്ദീഖ്‌ തുവ്വൂര്‍ ഉത്‌ഘാടനം ചെയ്‌തു. സമുദായം നേരിടുന്ന നാനോന്‍മുഖമായ പ്രതിസന്ധികളെ തരണം ചെയ്യാന്‍ മലബാറിലെ മുസ്ലിംകളെ പ്രാപ്‌തമാക്കിയത്‌ എഴുപത്‌ വര്‍ഷത്തെ മുസ്ലിം ലീഗിന്റെ സജീവ സാന്നിദ്ധ്യമാണെന്ന്‌ ക്യാമ്പ്‌ അഭിപ്രായപ്പെട്ടു.

Advertisment

publive-image

മണ്ഡലം വൈസ്‌ പ്രസിഡന്റ്‌ നജീബ്‌ പുത്തന്‍പീടിക അധ്യക്ഷത വഹിച്ച യോഗത്തില്‍ മണ്ഡലം കെഎംസിസി നിരീക്ഷകന്‍, മലപ്പുറം ജില്ലാ കെ എം സി സി ജോയിന്റ്‌ സെക്രട്ടറി അഷ്‌റഫ്‌ മോയന്‍, അബ്ദുസ്സമദ്‌ കൊടിഞ്ഞി, അഷ്‌റഫ്‌ മൗലവി, അഹമ്മദ്‌ കുട്ടി റാഡോ തുടങ്ങിയവര്‍ പങ്കെടുത്തു. 'ഏഴ്‌ പതിറ്റാണ്ടിന്റെ ന്യൂനപക്ഷ രാഷ്ട്രീയം' എന്ന വിഷയത്തില്‍ ഷാഫി മാസ്‌റ്റര്‍ തുവ്വൂര്‍ പ്രഭാഷണം നടത്തി.

ഷിഹാബ്‌ കുട്ടശ്ശേരി, ഷംസു വടപുറം എന്നിവര്‍ ചര്‍ച്ചകള്‍ക്ക്‌ നേതൃത്വം നല്‍കിയ പരിപാടിക്ക്‌ ജാഫര്‍ കാളികാവ്‌ സ്വാഗതവും റഷീദ്‌ ചോക്കാട്‌ നന്ദിയും പറഞ്ഞു.

Advertisment