സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുക:വനിതാ വേദി കുവൈത്ത്‌

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, March 13, 2018

കുവൈറ്റ്‌ : സ്ത്രികൾക്കെതിരായി ആഗോളതലത്തിലും ഫാസിസ്റ്റ്‌ വ്യാപനത്തോടെ ഇന്ത്യയിലും കൂടി വരുന്ന അതിക്രമങ്ങൾക്കെതിരെ വനിതാവേദി കുവൈത്തിന്റെ ദ്വൈവാർഷിക സമ്മേളനം പ്രതിഷേധം അറിയിച്ചു. ജസ്റ്റിസ്‌ ഡി ശ്രീദേവി നഗർ(അബുഹലിഫ കല സെന്റർ) ഇൽ നടന്ന സമ്മേളനം പ്രവാസി ക്ഷേമനിധു ബോഡ്‌ ഡയറക്റ്റർ എൻ.അജിത്കുമാർ ഉദ്ഘാടനം ചെയ്തു.

ശാന്താ ആർ നായർ, സുമിതാ വിശ്വനാഥ്‌ എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തിനു കേന്ദ്രകമ്മറ്റി അംഗം ശ്യാമളാ നാരായണൻ സ്വാഗതം ആശംസിച്ചു. വനിതാവേദി ജനറൽ സെക്രട്ടറി ടോളി പ്രകാശ്‌ പ്രവർത്തനറിപ്പോർട്ടും ട്രഷറർ ബിന്ദു ദിലീപ്‌ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

ഷെറിൻ ഷാജു, രമാ അജിത്‌(ക്രഡൻഷ്യൽ) ലിജോ തോമസ്‌,ഷിനി റോബർട്ട്‌ (പ്രമേയം) നിമിഷാ രാജേഷ്‌,ബിന്ദു സജീവ്‌ (മിനിറ്റ്സ്‌) ശ്യാമളാ നാരയണൻ,അഞ്ജനാ സജി(രെജിസ്റ്റ്രേഷൻ) തുടങ്ങി വിവിധ സബ് കമ്മറ്റികൾ സമ്മേളനത്തിന്റെ ഭാഗമായി പ്രവർത്തിച്ചു.

സമ്മേളനം പ്രസിഡന്റായി രമാ അജിത്തിനേയും, ജന.സെക്രട്ടറിയായി ഷെറിൻ ഷാജുവിനേയും, ട്രഷറർ ആയി വൽസാ സാമിനേയും തെരെഞ്ഞെടുത്തു. ബിന്ദു ദിലീപ്‌ (വൈസ്‌ പ്രസിഡന്റ്‌), ആശാബാലകൃഷ്ണൻ (ജോയിന്റ്‌ സെക്രട്ടറി) എന്നിവരാണ് സഹ ഭാരവാഹികൾ. പുതിയ ജന.സെക്രട്ടറി ഷെറിൻ ഷാജു സമ്മേളനത്തിന് നന്ദി പറഞ്ഞു.

×