Advertisment

അഗതിമന്ദിരങ്ങൾക്കും കന്യാസ്ത്രീമഠങ്ങൾക്കും കിറ്റ് വിതരണം അഭിനന്ദാർഹം - വനിത കോൺഗ്രസ് (എം)

New Update

publive-image

Advertisment

കോട്ടയം: കന്യാസ്ത്രീമഠങ്ങൾ, അഗതിമന്ദിരങ്ങൾ, മാനസികാരോഗ്യ കേന്ദ്രങ്ങൾ, ആശ്രമങ്ങൾ എന്നിവരുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു വ്യക്തിഗത റേഷൻ കാർഡും സൗജന്യ കിറ്റും ലഭിക്കുകയെന്നുള്ളത്.

കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് കേരളാ കോൺഗ്രസ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായപ്പോൾ ചെയർമാൻ ജോസ് കെ മാണി ആദ്യം ഉന്നയിച്ച ആവശ്യമായിരുന്നു ഇത്. പിന്നിട് മന്ത്രി റോഷി അഗസ്റ്റ്യൻ കഴിഞ്ഞ പിണറായി സർക്കാരിൻ്റെ കാലത്ത് നിയമസഭയിൽ അവതരിപ്പിച്ച സബ്ബ്മിഷനിലൂടെ വ്യക്തിഗത റേഷൻ കാർഡ് ലഭ്യമായി കഴിഞ്ഞു.

രണ്ടാം പിണറായി സർക്കാർ അധികാരമേറ്റയുടൻ കേരളാ കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് അഗതിമന്ദിരങ്ങൾക്കും കോൺവെൻ്റുകൾക്കും സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യാൻ തീരുമാനമായത്.

ഇതനുസരിച്ച് സ്ഥാപനത്തിലെ 4 അംഗങ്ങൾക്ക് ഒരു കിറ്റ് എന്ന രീതിയിൽ ഭക്ഷ്യധാന്യം ലഭിക്കും. അഗതിമന്ദിരങ്ങളുടെയും കന്യാസ്ത്രീമഠങ്ങളുടെയും ചിരകാല അഭിലാഷം യാഥാർഥ്യമാക്കിയ ഇടതുപഷ സർക്കാരിനെ വനിതാ കോൺഗ്രസ് മണ്ഡലം കമ്മറ്റി അദിനന്ദിച്ചു.

പ്രസിഡൻ്റ് ലീനാ സണ്ണി അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ബിജി ജോജോ, നീനാ ചെറുവള്ളി, മായാപ്ര ദിപ്, മുൻ കൗൺസിലർമാരായ ബെറ്റി ഷാജു, മേരി ഡോമിനിക് എന്നിവർ പ്രസംഗിച്ചു.

kottayam news
Advertisment