Advertisment

വനിതാ ലീഗ് നേതാവിനെ മർദ്ദിച്ച പ്രതിയെ പോലീസ് സംരക്ഷിക്കുന്നു - യൂത്ത് ലീഗ്

New Update

ചേലക്കര: വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡന്റും പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെയു ആരിഫയെ മർദ്ദിച്ച പ്രതിയെ പോലീസ് സംരക്ഷിക്കുന്നതായി മുസ്ലിം യൂത്ത് ലീഗ് ചേലക്കര നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു

Advertisment

പാഞ്ഞാൾ ഗ്രാമപഞ്ചായത്തിലെ വാഴാലിപ്പാടം ഗ്രൗണ്ട് വികസനവുമായി ബന്ധപ്പെട്ട് സ്ഥലം സന്ദർശിക്കുന്നതിനിടെ പദ്ധതിയെ ചൊല്ലി കയർത്ത് യാതൊരു പ്രകോപനവും ഇല്ലാതെ ആരിഫയെ ആക്രമിക്കുകയായിരുന്നു.

അക്രമം കഴിഞ്ഞ് ദിവസങ്ങളായിട്ടും പോലീസിന് പ്രതിയെ പിടികൂടാൻ കഴിയാത്തത് അഭ്യന്തര വകുപ്പിന്റെ അനാസ്ഥയാണെന്നും ഉടൻ പ്രതിയെ പിടികൂടിയില്ലെങ്കിൽ സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള പ്രതിഷേധ സമര പരിപാടികൾ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.

മുസ്ലിം യൂത്ത് ലീഗ് ചേലക്കര നിയോജകമണ്ഡലം പ്രസിഡന്റ് കെവൈ അഫ്സൽ അധ്യക്ഷത വഹിച്ചു എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് റംഷാദ് പള്ളം ഉദ്ഘാടനം ചെയ്തു.

യൂത്ത് ലീഗ് നിയോജക മണ്ഡലം ഭാരവാഹികളായ നൗഫൽ വളവ്, റസാക്ക് വാഴാലിപാടം, അബൂ താഹിർ ആറ്റൂർ, ഇസ്മായിൽ ദേശമംഗലം, കമറുദ്ദീൻ തൊഴുപ്പാടം, എന്നിവർ സംസാരിച്ചു.

thrissur news
Advertisment