നവകേരളമല്ല, നവോത്ഥാന൦ തന്നെ : വനിതാ മതില്‍ – സര്‍ക്കാര്‍ പിന്നോട്ടില്ല. ജില്ലകളില്‍ മന്ത്രിമാര്‍ക്ക് ചുമതല, കളക്റ്റര്‍മാര്‍ നേതൃത്വം നല്‍കും

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, December 5, 2018

തിരുവനന്തപുരം ∙ സര്‍ക്കാര്‍ നേതൃത്വത്തില്‍ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ വനിതാ മതില്‍ രൂപീകരിക്കാനുള്ള നീക്കം വിവാദമായിരിക്കെ പരിപാടിയുമായി സര്‍ക്കാര്‍ മുന്നോട്ടുതന്നെ. വനിതാ മതിലില്‍ നിന്നും സംഘാടക സമിതി ഭാരവാഹികളും ആലോചനാ യോഗത്തില്‍ പങ്കെടുത്ത ഒന്നര ഡസനിലധികം സംഘടനകളും പിന്മാറിയിട്ടും സര്‍ക്കാര്‍ പരിപാടിയുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.

ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാ മതില്‍ വിജയിപ്പിക്കുന്നതിന് ഓരോ ജില്ലയിലും മന്ത്രിമാര്‍ക്കു ചുമതല നല്‍കാനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്.

ഡിസംബര്‍ 10, 11, 12 തീയതികളില്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ജില്ലകളില്‍ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ സംഘാടക സമിതികള്‍ക്ക് രൂപം നല്‍കാനും തീരുമാനിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പാണു മുഖ്യസംഘാടനം. പ്രചാരണത്തിന് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

×