നെഗറ്റീവ് റിവ്യൂ എഴുതി സിനിമയെ തകര്‍ക്കാന്‍ നോക്കുന്നു: നടി വരലക്ഷ്മി

ഫിലിം ഡസ്ക്
Sunday, September 2, 2018

ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് അവര്‍ ചോദിക്കുന്ന ക്യാഷ് കൊടുത്തില്ലെങ്കില്‍ അവര്‍ സിനിമകള്‍ക്ക് നെഗറ്റീവ് റിവ്യൂ ഇട്ട് തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന് തമിഴ് നടി വരലക്ഷ്മി ശരത് കുമാര്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ എച്ചരിക്കൈ ഇതുപോലെ ഒരു പ്രതിസന്ധിയിലൂടെ പോവുകയാണെന്നും അതുകൊണ്ട് ആരും ഇതുപോലത്തെ റിവ്യൂകള്‍ വായിച്ച് സിനിമയെ വിലയിരുത്തരുതെന്ന് വരലക്ഷ്മി ട്വിറ്ററിലൂടെ പറയുന്നു. മാ, ലക്ഷ്മി എന്നി ഷോര്‍ട്ഫിലിമുകളിലൂടെ പ്രസിദ്ധനായ സര്‍ജ്ജുന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

സിനിമ തിയേറ്ററില്‍ പോയി കണ്ട് അഭിപ്രയം പറഞ്ഞ പ്രേക്ഷകര്‍ക്ക് നന്ദി അറിയിക്കുന്ന വരലക്ഷ്മി ഈ ചിത്രം വലിയ താരങ്ങള്‍ ഇല്ലാതെ വരുന്നത് ആണെന്നും ഒരു വലിയ താരമോ മ്യൂസിക് ഡയറക്ടറോ ഉണ്ടായിരുനെല്‍ അതിനു വേണ്ട പ്രൊമോഷന്‍ കിട്ടുമായിരുന്നു എന്നും അതൊന്നും ഇല്ലാതെ ചെറിയ മുതല്‍മുടക്കില്‍ ഒരുക്കിയ നല്ലൊരു ചിത്രമാണ് ഇതെന്നും അവര്‍ പറയുന്നു. ചിത്രത്തില്‍ കിഷോര്‍, സത്യരാജ് എന്നിവരും വരലക്ഷ്മിക്കൊപ്പം പ്രാധാന വേഷത്തിലെത്തുന്നു.

×