Advertisment

വര്‍ക്കലയില്‍ പതിനേഴുകാരിയെ അഞ്ചുമാസത്തോളം പീഡിപ്പിച്ചു; പത്തൊമ്പതുകാരന്‍ അറസ്റ്റില്‍

New Update

publive-image

തിരുവനന്തപുരം: പതിനേഴുകാരിയെ ലൈംഗിക ചൂഷണത്തിന്ന് ഇരയാക്കിയ 19-കാരന്‍ അറസ്റ്റില്‍. വര്‍ക്കല തേക്കുവിള വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന സജാര്‍ (19) നെയാണ് അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച പെൺകുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചെറിയന്നൂരിൽ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തി.

തുടര്‍ന്ന് പെൺകുട്ടിയോട് കാര്യങ്ങൾ തിരക്കിയപ്പോഴാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ച വിവരം പുറത്ത് വന്നത്. വിവാഹ വാഗ്ദാനം നൽകി അഞ്ച് മാസമായി സജാർ ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍റ് ചെയ്തു.

Advertisment