Advertisment

മരിക്കുന്നതിന് തൊട്ടുമുന്‍പ് അമ്മയുമായി സംസാരിച്ചു....വസന്തകുമാര്‍ നാട്ടില്‍ വന്നുപോയത് ഒരാഴ്ച മുന്‍പ്....മരണവാര്‍ത്ത വിശ്വസിക്കാനാകാതെ ലക്കിടി ഗ്രാമം: ജവാന്റെ മൃതദേഹം നാളെ രാവിലെ അഞ്ചു മണിക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിക്കും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

വയനാട് : മലയാളി ജവാന്‍ വസന്തകുമാര്‍ ഒരാഴ്ച മുന്നെയാണ് നാട്ടിലെത്തിയത്. 18 വര്‍ഷം രാജ്യസേവനം നടത്തിയ വയനാട് ലക്കിടി സ്വദേശിയായ വസന്ത് കുമാര്‍ പഞ്ചാബില്‍ നിന്ന് പുല്‍വാമയിലെത്തിയത് സ്ഥാനക്കയറ്റത്തോടെയായിരുന്നു. ജവാന്റെ മൃതദേഹം നാളെ രാവിലെ അഞ്ചു മണിക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിക്കും എന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ചവിവരം.

Advertisment

publive-image

ധീര ജവാന്റെ വീരമൃത്യു അറിഞ്ഞ നാട് വസന്ത് കുമാറിന്റെ വീട്ടിലേക്ക് ഒഴുകിയെത്തുകയാണ്. പ്രീഡിഗ്രി വിദ്യാഭ്യാസം കഴിഞ്ഞ് ശേഷം 2001 ലാണ് വസന്ത് കുമാര്‍ സിആര്‍പിഎഫില്‍ ചേര്‍ന്നത്. പഞ്ചാബില്‍ നിന്നും ഈ ഏപ്രില്‍ രണ്ടാം തിയതി നാട്ടില്‍ എത്തിയ വസന്ത് കുമാര്‍ എട്ടിന് ആണ് കശ്മീരിലേക്ക് മടങ്ങിയത്.

publive-image

ഹവില്‍ദാറായി സ്ഥാനക്കയറ്റം ലഭിച്ച ശേഷം ആദ്യം ഏറ്റെടുത്ത ജോലിക്കിടയിലായിരുന്നു ഭീകരാക്രമണം. സ്‌ഫോടനം ഉണ്ടാകുന്നതിനു രണ്ട് മണിക്കൂര്‍ മുമ്ബ് വസന്ത് കുമാര്‍ അമ്മയുമായി സംസാരിച്ചിരുന്നു. ശേഷം മരണ വിവരം ഇന്ന് പുലര്‍ച്ചെ ഉന്നത ഉദ്യോഗസ്ഥര്‍ വീട്ടുകാരെ അറിയിക്കുകയായിരുന്നു.

വസന്ത് കുമാറിന്റെ വീട്ടിലുള്ളത് ഭാര്യയും എട്ടും ആറും വയസുള്ള രണ്ട് മക്കളും അമ്മയുമാണ്. പിതാവ് എട്ട് മാസം മുമ്ബ് മരിച്ചിരുന്നു. ഭൗതിക ശരീരം ലക്കിടി എല്‍പി സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വെക്കും. തൃക്കയ്പറ്റയിലെ തറവാട് വീടിനോട് ചേര്‍ന്നായിരിക്കും സംസ്‌കാരം.

രണ്ട് പതിറ്റാണ്ടോളം രാജ്യത്തെ സേവിച്ചിട്ടാണ് വസന്ത കുമാറിന്റെ വീരചരമം. എല്ലാവിധ ആദരവും നല്‍കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാരും ജില്ലാ ഭരണകൂടവും നേതൃത്വവും.

Advertisment