Advertisment

ടൊവിനോ തോമസും കീര്‍ത്തി സുരേഷും ആദ്യമായി ഒന്നിക്കുന്ന 'വാശി'യുടെ ടൈറ്റില്‍ പോസ്റ്റര്‍ മോഹന്‍ലാല്‍ പുറത്തുവിട്ടു

author-image
ഫിലിം ഡസ്ക്
New Update

ടൊവിനോ തോമസും കീര്‍ത്തി സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്‌റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഇരുവരും പ്രധാന വേഷത്തില്‍ എത്തുന്ന വാശി സിനിമയുടെ പോസ്റ്റര്‍ മോഹന്‍ലാലാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.

Advertisment

publive-image

നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം പ്രമുഖ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ രേവതി കലാമന്ദിര്‍ നിര്‍മ്മിച്ച്‌ നടനും സംവിധായകനുമായ വിഷ്ണു ജി രാഘവ് സംവിധാനം ചെയ്യുന്ന സിനിമയാണ് വാശി. അച്ഛന്‍ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയില്‍ മകളായ കീര്‍ത്തി നായികയാകുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

ജാനിസ് ചാക്കോ സൈമണ്‍ കഥയെഴുതുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകന്‍ വിഷ്ണു ജി രാഘവ് തന്നെയാണ് നിര്‍വഹിക്കുന്നത്. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ റോബി വര്‍ഗ്ഗീസ് രാജാണ് സിനിമയുടെ ക്യാമറ ചെയ്യുന്നത്. മഹേഷ് നാരായണന്‍ എഡിറ്റിങ്ങും, വിനായക് ശശികുമാറിന്റെ വരികള്‍ക്ക് കൈലാസ് മേനോന്‍ സംഗീതവും നല്‍കുന്നു. രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി.സുരേഷ്‌കുമാറാണ് സിനിമ നിര്‍മ്മിക്കുന്നത്.

Advertisment