Advertisment

നാളെ മുതല്‍ വീണ്ടും പാമ്പ് പിടിക്കാന്‍ ഇറങ്ങുമെന്ന് വാവ സുരേഷ്‌ !

New Update

തിരുവനന്തപുരം: അണലിയുടെ കടിയേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് ആശുപത്രി വിട്ടു. നാളെ മുതൽ വീണ്ടും പാമ്പ് പിടിത്തത്തിലേക്കിറങ്ങുമെന്ന് വാവ അറിയിച്ചു.

publive-image

കഴിഞ്ഞാഴ്ചയാണ് അണലിയുടെ കടിയേറ്റതിനെ തുടർന്ന് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഒരു വീട്ടിലെ കിണറിൽ നിന്നും പിടിച്ച അണലിയാണ് വാവയെ കടിച്ചത്. പത്തനംതിട്ട കലഞ്ഞൂർ ഇടത്തറ ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം.

Advertisment