Advertisment

തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ക്കു പിന്നാലെ ആരും പോകരുത്...പേ​ടി​ക്കേ​ണ്ട​താ​യി ഒ​ന്നുമില്ലെന്ന് വാ​വ സു​രേ​ഷ്

New Update

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലും നവമാധ്യമങ്ങളില്‍ വരുന്ന തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ക്കു പിന്നാലെ ആരും പോകരുതെന്നും ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും വാവ സുരേഷ്. ആരോഗ്യ നിലയില്‍ പുരോഗതി ഉള്ളതിനാല്‍ ഉടന്‍ തന്നെ വാര്‍ഡിലേയ്ക്ക് മാറ്റും.

Advertisment

publive-image

ഐസിയുവില്‍ ആയതുകൊണ്ടാണ് ഇതുവരെ ഒന്നും പങ്കുവെക്കാതെ ഇരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ് ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

വ്യാഴാഴ്ച രാവിലെ പത്തനംതിട്ട കലഞ്ഞൂര്‍ ഇടത്തറ ജങ്ഷനില്‍ വെച്ചാണ് സംഭവം. കല്ലറേത്തെ ഒരു വീട്ടില്‍നിന്നും കുപ്പിയിലാക്കിക്കൊണ്ടുപോയ അണലിയെ കാണാന്‍ നാട്ടുകാര്‍ ആഗ്രഹം പ്രകടിപ്പിച്ചതനുസരിച്ച്‌ പുറത്തെടുക്കുന്നതിനിടെയാണ് വാവ സുരേഷിന്റെ കൈയില്‍ കടിയേറ്റത്.

അണലിയുടെ കടിയേറ്റതിനെത്തുടര്‍ന്നാണ് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു വീട്ടിലെ കിണറില്‍നിന്നും പിടിച്ച അണലിയാണ് വാവ സുരേഷിനെ കടിച്ചത്.

vava suresh
Advertisment