Advertisment

അണലിയുടെ കടിയേറ്റ് ആശുപത്രിയില്‍ കഴിയുന്ന വാവ സുരേഷിന് വേണ്ടിമണ്ണാറശാലയില്‍ വഴിപാടുകള്‍ നിറയുന്നു

New Update

തിരുവനന്തപുരം: അണലിയുടെ കടിയേറ്റ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന വാവ സുരേഷിന്‍റെ ആരോഗ്യപുരോഗതിക്കായി മണ്ണാറശാലയില്‍ വഴിപാടുകള്‍ നേര്‍ന്ന് സുഹൃത്തുക്കള്‍. വാവയുടെ ആരോഗ്യത്തിനായി കേരളത്തിലെ ഏറ്റവും വലിയ നാഗരാജ ക്ഷേത്രത്തില്‍ പലതരം വഴിപാടുകളാണ് അഭ്യുദയകാംക്ഷികള്‍ നേരുന്നത്.

Advertisment

publive-image

ഇന്നലെ രാവിലെ പത്തനംതിട്ട കലഞ്ഞൂര്‍ ഇടത്തറ ജംക്ഷനില്‍ വച്ചായിരുന്നു സംഭവം.ഒരു വീട്ടിലെ കിണറില്‍നിന്നും പിടിച്ച അണലിയാണ് വാവ സുരേഷിനെ കടിച്ചത്. കുപ്പിയിലാക്കിക്കൊണ്ടുപോയ അണലിയെ കാണാന്‍ നാട്ടുകാര്‍ ആഗ്രഹം പ്രകടിപ്പിച്ചതനുസരിച്ച്‌ പുറത്തെടുക്കുന്നതിനിടെയാണ് വാവയുടെ കൈയില്‍ കടിയേറ്റത്.

കൈവശമുണ്ടായിരുന്ന മരുന്നുപയോഗിച്ച്‌ പ്രഥമശുശ്രൂഷ നടത്തിയശേഷം ഉച്ചയോടെയാണ് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കില്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചിപ്പിക്കുകയായിരുന്നു.

vavasuresh snake bite
Advertisment