Advertisment

പാമ്പുപിടിത്തത്തിനിടെ വാവ സുരേഷിന് വീണ്ടും പാമ്പിന്‍റെ കടിയേറ്റു

New Update

തിരുവനന്തപുരം: വാവ സുരേഷിന് വീണ്ടും പാമ്പിന്‍റെ കടിയേറ്റു. പത്താനാപുരത്ത് ഒരു വീട്ടിലെ കിണറ്റിലിറങ്ങി പാമ്പിനെ പിടികൂടുന്നതിനിടെയാണു സംഭവം. രാവിലെ പത്തരയോടെയാണു സംഭവം. കിണറ്റില്‍ നിന്നു പാമ്പിനെ പിടികൂടി പുറത്തെത്തിച്ച ശേഷമാണ് കടിയേറ്റത്.

Advertisment

publive-image

വലതുകൈയിലെ വിരലിനാണ് കടിയേറ്റത്. ഉഗ്രവിഷമുള്ള അണലി വിഭാഗത്തില്‍പെട്ട പാമ്പിന്‍റെ കടിയാണ് ഏറ്റത്. തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെത്തിച്ച വാവ സുരേഷ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

അദ്ദേഹത്തിന്റെ വലത്തെ കൈയില്‍ മൂന്നാമത്തെ വിരലിനാണ് കടിയേറ്റത്. കടിയേറ്റ് മൂന്നര മണിക്കൂറിന് ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തേ, പലതവണയും സുരേഷിന് പാമ്പിന്‍റെ കടിയേറ്റിരുന്നു.

മൂര്‍ഖന്‍റെ കടിയേറ്റ സുരേഷ് മാസങ്ങളോളം ചികിത്സയിലായിരുന്നു.ജനസേവനത്തിന്റെ ഭാഗമായി പാമ്പുകളെ പിടികൂടി കാട്ടിലേക്ക് അയക്കുന്നതിനാല്‍ ഏറെ ആരാധകരുള്ള വ്യക്തിയാണ് വാവ സുരേഷ്.

vavsuresh snake bite
Advertisment