വയൽകിളി നേതാവ് സുരേഷ് കീഴാറ്റൂർ കണ്ണൂരിൽ നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും…പരിസ്ഥിതി സമരത്തിന് ഒരു വോട്ട് എന്ന മുദ്രാവാക്യമുയര്‍ത്തി സ്വതന്ത്രനായി മത്സരിക്കും

ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Friday, March 15, 2019

കണ്ണൂര്‍: വയൽകിളി നേതാവ് സുരേഷ് കീഴാറ്റൂർ കണ്ണൂരിൽ നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും. സ്വതന്ത്ര സ്ഥാനാർഥിയായാണ് മത്സരിക്കുക. പരിസ്ഥിതി സമരത്തിന് ഒരു വോട്ട് എന്നാണ് മുദ്രാവാക്യം.

കീഴാറ്റൂര്‍ ബൈപ്പാസിനെതിരായ പ്രത്യക്ഷ സമരത്തില്‍ നിന്നും കഴിഞ്ഞ മാസം പിന്മാറ്റത്തിന്‍റെ സൂചന നൽകി സമരരംഗത്തുള്ള വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്‍റെ അമ്മയടക്കമുള്ളവര്‍ ഭൂമി വിട്ടു നല്‍കുന്നതിനായുള്ള രേഖകള്‍ കൈമാറിയിരുന്നു.

അതേസമയം ഭൂമി വിട്ടു കൊടുത്താലും ബൈപ്പാസിനെതിരായ നിയമപോരാട്ടം തുടരുമെന്നാണ് വയല്‍ക്കിളികള്‍ പറഞ്ഞിരുന്നത്.

×