Advertisment

വയലാര്‍ സാഹിത്യ പുരസ്​കാരം കെ.വി മോഹൻകുമാര്‍ ഐഎഎസിന്. ഒരു ലക്ഷം രൂപയുടെ പുരസ്കാരം നേടുന്നത് മുന്‍ മാധ്യമ പ്രവര്‍ത്തകന്‍കൂടിയായ സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്​ടര്‍ !

New Update

publive-image

Advertisment

തിരുവനന്തപുരം: സാഹിത്യ രംഗത്തെ ഏറ്റവും പ്രമുഖ പുരസ്കാരമായ ഇൗ വർഷത്തെ വയലാര്‍ രാമവർമ്മ സാഹിത്യ പുരസ്​കാരം സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്​ടര്‍ കൂടിയായ കെ.വി മോഹൻകുമാര്‍ ഐഎഎസിന്​.

മുന്‍ മാധ്യമ പ്രവര്‍ത്തകന്‍കൂടിയായ മോഹൻകുമാറിന്റെ 'ഉഷ്ണരാശി കരപ്പുറത്തിന്‍റെ ഇതിഹാസം' എന്ന നോവലിനാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്ന പുരസ്‌കാരം സാഹിത്യ അക്കാദമി അവാര്‍ഡിനൊപ്പം ആദരിക്കപെടുന്നതാണ് .

വയലാർ രാമവർമ്മയുടെ ചരമ ദിനമായ ഒക്​ടോബർ 27ന്​ വൈകീട്ട്​ തിരുവനന്തപുരം നിശാഗന്ധിയിൽ വെച്ച്​ പുരസ്​കാരം സമ്മാനിക്കും. ഡോ. എം.എസ്​ ഗീത, ഡോ. ബെറ്റി മോൾ മാത്യു, ഡോ. എം.ആർ തമ്പാൻ എന്നിവർ അടങ്ങുന്ന ജഡ്​ജിങ്ങ്​ കമ്മിറ്റിയാണ്​ പുരസ്​കാര കൃതി തെരഞ്ഞെടുത്തത്​.

ആലപ്പുഴ ജില്ലയിലെ ചേർത്തലക്കാരായ കെ.വേലായുധൻപിളളയുടെയും ലക്ഷ്‌മിക്കുട്ടി അമ്മയുടെയും മകനാണ് കെ.വി. മോഹൻകുമാർ. കേരളാകൗമുദിയിലും മലയാള മനോരമയിലും പത്രപ്രവർത്തകനായിരുന്നു. പിന്നീട് ഡെപ്യൂട്ടി കലക്‌ടറായി സംസ്‌ഥാന സിവിൽ (എക്‌സിക്യൂട്ടീവ്‌) സർവീസിൽ ചേർന്നു. പാലക്കാട്ടും കോഴിക്കോട്ടും കളക്ടറായി പ്രവർത്തിച്ചിരുന്നു. നിലവിൽ പൊതുവിദ്യാഭ്യാസ ഡയറക്​ടറായി ​പ്രവർത്തിക്കുന്നു.

keralam latest
Advertisment