Advertisment

സർക്കാരിനെതിരായ ലോങ്ങ് മാര്‍ച്ചില്‍ നിന്നും പിന്മാറിയതിന് പിന്നാലെ സിപിഎമ്മിന്റെ പരിസ്ഥിതി സംരക്ഷണ ക്യാംപെയിനു പിന്തുണയുമായി വയൽക്കിളികൾ.

author-image
admin
New Update

Image may contain: one or more people, people standing and crowd

കണ്ണൂർ : കീഴാറ്റൂര്‍ ബൈപാസ് സമരവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരേയുള്ള ലോങ്ങ് മാര്‍ച്ചില്‍ നിന്നും വയല്‍ക്കിളികള്‍ പിന്മാറിയതിന് പിന്നാലെ സിപിഎമ്മിന്റെ പരിസ്ഥിതി സംരക്ഷണ ക്യാംപെയിനു പിന്തുണയുമായി വയൽക്കിളികൾ. സമരത്തിനു നേതൃത്വം നൽകുന്ന സുരേഷ് കീഴാറ്റൂരാണു സിപിഎമ്മിന്റെ പാരിസ്ഥിതിക പദ്ധതിക്കു പ്രശംസയുമായി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്

Advertisment

https://www.facebook.com/photo.php?fbid=806234622898795&set=a.235823403273256.1073741830.100005367931008&type=3&theater

പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ചിത്രം സഹിതമുള്ള കുറിപ്പിങ്ങനെ: ‘ഹരിത കവചം ഒരു നല്ല ആശയം തന്നെയാണ്. ഒരുഒരു പ്രസ്ഥാനം മുൻകൈ എടുക്കുന്നത് അഭിനന്ദനീയം. പ്രചാരണത്തിനപ്പുറം ഇതു സംരക്ഷിച്ചു മുന്നോട്ടു പോകാനും സാധിക്കണം എന്നായിരുന്നു പോസ്റ്റ്

കീഴാറ്റൂര്‍ സമരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ ഭിന്നാഭിപ്രായം രൂപപ്പെട്ടിരുന്നു. സമരത്തിന് ബി ജെ പി പിന്തുണ നല്‍കിയതും പരിപാടികള്‍ നടത്തിയതും വയല്‍ക്കിളികള്‍ക്ക് ക്ഷീണം ചെയ്തിരുന്നു. മാത്രമല്ല സി പി എം നേതൃത്വം വയല്‍ക്കിളി പ്രവര്‍ത്തകരുടെ വീട്ടില്‍ പ്രത്യേകമായെത്തി ചര്‍ച്ചകളും നടത്തിയിരുന്നു.

Advertisment