പാ​രി​സ്ഥി​തി​ക പോരാട്ടത്തിന് ഒ​രു വോ​ട്ട് എ​ന്നതാണ് മുദ്രാവാക്യം; ലോക് സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വയല്‍ക്കിളികള്‍

ന്യൂസ് ബ്യൂറോ, കൊച്ചി
Friday, March 15, 2019

കൊച്ചി: വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കീ​ഴാ​റ്റൂ​ര്‍ ബൈ​പ്പാ​സി​നെ​തി​രാ​യ സ​മ​ര സ​മി​തി വയല്‍ക്കിളികള്‍. കണ്ണൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകുമെന്ന് സുരേഷ് കീഴാറ്റൂര്‍ അറിയിച്ചു.

പാ​രി​സ്ഥി​തി​ക പോരാട്ടത്തിന് ഒ​രു വോ​ട്ട് എ​ന്ന​താ​ണ് മു​ദ്രാ​വാ​ക്യ​മെന്നും നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു. ഏ​തെ​ങ്കി​ലും പാ​ര്‍​ട്ടി​യു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണോ മ​ത്സ​ര​രം​ഗ​ത്തേ​ക്കി​റ​ങ്ങു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. മറ്റ് മണ്ഡലങ്ങളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ മത്സരിക്കുന്നതും പരിഗണനയിലുണ്ട്. കാസര്‍ഗോഡ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിച്ചേക്കും.

×