Advertisment

മുദ്രവെച്ചു സൂക്ഷിച്ച ഖജനാവാണ് വിജ്ഞാനം; അന്വേഷണമാണതിന്റെ താക്കോൽ. ഇന്ന് ലോകവായനാദിനം.

author-image
admin
Updated On
New Update

മറ്റൊരു വായനാദിനത്തെ കൂടി വരവേല്ക്കുകയാണ് അക്ഷര സ്നേഹികളായ നാമിന്ന്. സർക്കാർ ആഭിമുഖ്യത്തിൽ ഒരാഴ്ച നീളുന്ന വായനാ വാരാചരണവും പതിവുപോലെ നടക്കുന്നുണ്ട്.

Advertisment

"മുദ്രവെച്ചു സൂക്ഷിച്ച ഖജനാവാണ് വിജ്ഞാനം; അന്വേഷണമാണതിന്റെ താക്കോൽ "എന്നു പറഞ്ഞത് പ്രവാചകൻ മുഹമ്മദ് നബിയാണ് ."വിജ്ഞാനത്തിലേക്കുള്ള താക്കോൽ ആണ് വായന"എന്ന് പറഞ്ഞത് ജവഹർലാൽ നെഹ്റുവും.

നമ്മെ ചിന്തയിലേക്ക് നയിക്കുന്ന ബൗദ്ധിക പ്രവർത്തനമാണ് വായന. പ്രാപഞ്ചികമായ എന്തിനെക്കുറിച്ചും നാം അറിയുന്നത് വായനയിലൂടെയാണ്. നമ്മുടെ ചിന്തകൾ സങ്കു ചിതമാവാതെ സൂക്ഷിക്കുന്നതിലും അതിന് സാർവ്വലൗകിക സ്വഭാവം കരുപ്പിടിപ്പി ക്കുന്നതിലും വായന വഹിക്കുന്ന പങ്ക് ചെറുതല്ല. നാമൊരിക്കലും കാണുകയോ കേൾക്കു കയോ ചെയ്യാത്ത ജീവിത സ്ഥലികളിൽ നമ്മെ കൊണ്ടുപോവുകയും ഇങ്ങനെയും ലോകമുണ്ടെന്നും കാണുന്നത് മാത്രമല്ല കാഴ്ച്ചകൾ എന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന തുമാണ് വായന. നമ്മുടെ വായനാമുറിയിലിരുന്നുകൊണ്ട് ലോകമെമ്പാടും സഞ്ചരി ക്കുവാൻ നമ്മെ പ്രാപ്തമാക്കുന്നതും വ്യത്യസ്ഥങ്ങളായ പലതിനേയും നമുക്ക് മുന്നിൽ അനാവൃതമാക്കുന്നതും മറ്റൊന്നല്ല.

publive-image

എന്ത് - എന്തിന് - എന്തുകൊണ്ട് - എങ്ങനെ എന്നന്വേഷിക്കാൻ നമ്മിലെ ജിജ്ഞാസുവെ പ്രേരിപ്പിക്കുന്ന ഘടകവും വായനയാണ്. ഭാവനാ വികാസത്തിനും ആശയ സ്വാംശീക രണത്തിനും ജീവിത സമ്മർദ്ധങ്ങളെ അതിജീവിക്കാനും വായന നമുക്ക് നൽകുന്ന കരുത്തും ചെറുതല്ല. അതു കൊണ്ടാണ്,

"ഒന്നും വായിക്കാത്തവൻ ഒരിക്കൽ മാത്രം ജീവിച്ചു മരിക്കുമ്പോൾ വായനക്കാരനായ സഹൃദയൻ തന്റെ ജനിമൃതികൾക്കിടയിൽ ഒരായിരം തവണ ജീവിച്ചു മരിക്കുന്നു" എന്ന് വിഖ്യാത അമേരിക്കൻഎഴുത്തുകാരൻ ജോർജ്ജ് റെയ്നോർഡ് മാർട്ടിൻ അഭിപ്രായപ്പെട്ടത്.

താളുകളിൽ മലർന്നു കിടക്കുന്ന അക്ഷരങ്ങളെ കൂട്ടിവായിക്കുകയെന്ന പ്രക്രിയയിലു പരിയായി അതിൽ മറഞ്ഞിരിക്കുന്ന ആശയങ്ങളെ വായിക്കുന്നതും അനുധാവനം ചെയ്യുന്നതുമാവണം വായന. തള്ളേണ്ടത് തള്ളുവാനും കൊള്ളേണ്ടത് കൊള്ളുവാനു മുള്ള വൈഭവം ഗഹനമായ വായനയിലൂടെ ലഭ്യമാവുന്ന ഒന്നാണ്.

വായനയുടെ പുതുസങ്കേതങ്ങൾ നമുക്കിന്ന് അന്യമല്ല. പക്ഷേ ഒരു പുസ്തകം കൈയി ലെടുത്ത് വായിക്കുമ്പോഴുണ്ടാവുന്ന അനുഭൂതിയും "സ്ക്രീൻ റീഡിങ്" നൽകുന്ന അനു ഭൂതിയും വ്യത്യസ്തമാണ്. മനസ് അതിനെ സ്വാംശീകരിക്കുന്ന രീതിയും വിഭിന്നമാണ്. എന്നിരുന്നാലും എല്ലാ തരത്തിലും എല്ലാ തലത്തിലും ഉള്ള വായനയും പ്രോത്സാഹിക്ക പ്പെടേണ്ടതാണ്.

മുമ്പെല്ലാം - (ഒരു പരിധി വരെ ഇപ്പോഴും)- നാം കുട്ടികളെ പത്രം ഉറക്കെ വായിക്കാൻ പ്രേരിപ്പിക്കാറുണ്ട്.കാരണം പദസമ്പത്ത് വർദ്ധിപ്പിക്കാനും സ്വര ശുദ്ധി കൈവരിക്കാനും ദിനേനയുള്ള ഈ വ്യായാമം സഹായകമാണ് എന്നതുതന്നെ. എങ്കിലും ഈ ലക്ഷ്യം മുൻ നിറുത്തി പത്രപാരായണം നടത്തുന്ന ഒരു കുട്ടിക്ക് ഇന്ന് ലഭിക്കുന്നത് വികലമായി അച്ചടി ച്ചു വിടുന്ന പദങ്ങളും വാക്യങ്ങളുമാണ്. ദൃശ്യ മാദ്ധ്യമങ്ങളിലാണെങ്കിൽ നിശ്ചിത നിമിഷ ങ്ങൾക്കുള്ളിൽ പറഞ്ഞു തീർക്കാനുള്ള വ്യഗ്രതയിൽ "ഛർദ്ദിക്കുന്ന" വിലക്ഷണോച്ചാ രണങ്ങളുടെ സഞ്ചയികയായി അത് മാറുകയും ചെയ്തിരിക്കുന്നു. ലൈംഗികപീഢനം പോലുള്ള അക്രമവാർത്തകൾക്ക് നല്കുന്ന അമിത പ്രാധാന്യം മൂലം മുതിർന്നവർക്കു പോലും ഈ മാദ്ധ്യമങ്ങൾ അരോചകമാകുകയാണിന്ന്

ശരീരത്തിന് ഭക്ഷണമെന്നതു പോലെ മനസിന്റെ ഭക്ഷണമാണ് വായന.ഭക്ഷണം തിരഞ്ഞെ ടുക്കുമ്പോൾ അളവിനേക്കാളേറെ ഗുണത്തിനു് പ്രാധാന്യം കൊടുക്കുന്നതു പോലെ വായനയിലും മുൻഗണനാക്രമം ആവശ്യമാണ്. നോവലും ചെറുകഥയും കവിതയുമെന്ന പോലെ ശാസ്ത്രവും പുരാണവും മതവും ചരിത്രവും വ്യാകരണവും സഞ്ചാരാദി സാഹിത്യ ശാഖികളുമെല്ലാം നമ്മുടെ അക്ഷരാഹാരപ്പട്ടികയിൽ ഇടം പിടിക്കുമ്പോഴാണ് നടേപ്പറഞ്ഞ ഉത്കൃഷ്ട ഗുണങ്ങൾ സ്വായത്തമാക്കാൻ നാം പ്രാപ്തരാവുക.

നൂറ്റാണ്ടുകൾക്ക് രചിക്കപ്പെട്ട ക്ലാസിക്ക് കളും മുമ്പ് നാം വായിച്ചിട്ടുള്ള ഗ്രന്ഥങ്ങളും പുനർവായനയിൽ പുതിയ അർത്ഥ തലങ്ങൾ പ്രദാനം ചെയ്യുന്നതായി നമുക്കനുഭ വപ്പെടുന്നതും അതു കൊണ്ടാണ്.

ജൂൺ 19 വായനാദിനമായി നാം ആചരിക്കുമ്പോൾ, ഇതിന് കാരണഭൂതനായ ഒരു പുണ്യാത്മാവിനെ ഓർക്കാതിരിക്കാനാവില്ലല്ലോ! ഒരു വ്യക്തി എങ്ങനെ പ്രസ്ഥാനമായി മാറുമെന്ന് മലയാണ്മയെ ബോധ്യപ്പെടുത്തിയ മഹാനുഭവനെ സ്മരിക്കാതെ അത് സാദ്ധ്യമല്ല. സ്വാതന്ത്യ ലബ്ധിക്കു മുമ്പുതന്നെ തിരുകൊച്ചി സംസ്ഥാനത്തെ ചുരുക്കം ചില വായനശാലകളെ ഉൾപ്പെടുത്തി ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് ബീജാവാപം നൽകുകയും

"വായിച്ചു വളരുക - ചിന്തിച്ചു വിവേകം നേടുക" എന്ന അത്യുജ്വല മുദ്രാവാക്യം തലമുറകൾക്ക് കൈമാറുകയും ചെയ്ത സാക്ഷര കേരളശിൽപിയായ പുതുവായിൽ നാരായണപ്പണിക്കർ എന്ന മഹാമനീഷി സമയ തീരത്തിന്റെ മറുകര തേടി യാത്രയായ ദിനമാണന്ന്.

1909 മാർച്ച് ഒന്നാം തിയതി നീലമ്പേരൂരിൽ ജനിച്ച് ,86 വർഷത്തെ ധന്യവും കർമ്മ നിരത വുമായ ജീവിതത്തിന് 1995 ജൂൺ 19ാം തിയതി തിരശീല വീഴുമ്പോൾ, കേരളത്തിലെയെ ന്നല്ല - ഭാരതത്തിലെത്തന്നെ ഏതൊരു വിദ്യാഭ്യാസ വിചക്ഷണനേക്കാളും ഭരണാധികാ രിയേക്കാളും ഉത്കൃഷ്ടമായ രീതിയിൽ വിദ്യാഭ്യാസ _ സാംസ്കാരിക പ്രവർത്തന ങ്ങൾക്ക് നേതൃത്വം നൽകാനും കൈരളിയുടെ സാംസ്കാരികമായ ഉന്നമനത്തിന് സുശക്ത മായ അടിത്തറപാകുവാനും ഇദ്ദേഹത്തിനും സംഘടനക്കുമായിരുന്നു.

കാൻഫെഡ് - കേരള അനൗദ്ധ്യോഗിക വിദ്യാഭ്യാസ വികസന സമിതി ) അക്ഷരങ്ങൾ ക്കായി ജീവിതമുഴിഞ്ഞുവെച്ച അപണ്ഡിതനും അൽപകായനുമായ ഈ ദൃഢവ്രതൻ നടത്തിയ നിരന്തരമായ ജ്ഞാനയജ്ഞമാണു് കേരളത്തിലെ കുഗ്രാമങ്ങളെപ്പോലും അറിവിന്റെ ആദ്യകിരണങ്ങൾ കൊണ്ടു നിറച്ചത്. കേരളത്തിൽ ആദ്യമായി ഒരു സാംസ്കാരിക ജാഥ വിജയകരമായി നയിക്കാനും അതിന് തുടർ പ്രവർത്തനങ്ങൾ ഉറപ്പുവരുത്താനുമായതിന്റെ മേന്മയും ഇദ്ദേഹത്തിനും സഹപ്രവർത്തകർക്കും മാത്രം അവകാശപ്പെട്ടതാണ്.

പിൽകാലത്ത് ഭാരത വിജ്ഞാന യാത്ര സംഘടിപ്പിക്കാൻ കേന്ദ്ര സർക്കാറിനെ പ്രചോദി പ്പിച്ചതും സാംസ്കാരിക ജാഥയ്ക്ക് കേരളത്തിൽ ലഭിച്ച വമ്പിച്ച സ്വീകാര്യതയും അതി ന്റെ തലപ്പത്തുള്ള പി.എൻ.പണിക്കരുടെ സാന്നിദ്ധ്യവുമാണ്. ഭരണ നൈപുണ്യം കൈമുതലായുള്ള പ്രഫെസർ യശ്പാലിനെപ്പോലുള്ള ഉന്നതരായ പണ്ഡിതർക്കൊപ്പം നിന്നു അത് സമ്പൂർണ്ണ വിജയമാക്കിയതിലൂടെ ആയിരക്കണക്കായ ഗ്രാമീണരുടെ അന്ധകാരാവൃതമായ മനസുകളിൽ അറിവിന്റെ ചെരാത് തെളിയിക്കാനും ഇദ്ദേഹ ത്തിന്റെ അർപ്പണ മനോഭാവത്തോടെയുള്ള പ്രവർത്തനങ്ങൾക്കു കഴിഞ്ഞു.

കേരളത്തിൽ നടപ്പാക്കിയ സമ്പൂർണ്ണ സാക്ഷരതയുടേയും പ്രവൃത്യോന്മുഖ സാക്ഷര തയുടെ ഉപജ്ഞാതാവും മറ്റാരുമല്ല. അക്ഷരം കൂട്ടി വായിക്കാൻ പോലുമറിയാത്ത വയോജനങ്ങൾ മുതൽ അന്യസംസ്ഥാനക്കാരായ IAS ഉദ്യോഗസ്ഥർ വരെ ഇതിന്റെ ഗുണഭോക്താക്കളായി എന്നത് നിസ്സാര കാര്യമല്ല.നാൽപ്പത്തി യേഴോളം വായനശാലകളെ സംഘടിപ്പിച്ചു തുടങ്ങിയ ഗ്രന്ഥശാലാ പ്രസ്ഥാനം 1977 ൽ ഗവണ്മെന്റ് ഏറ്റെടുക്കുമ്പോൾ മൊത്തം വായനശാലകളുടെ എണ്ണം 4866 ആയി മാറിയിരുന്നു എന്നറിയുമ്പോഴാണ് പി.എൻ.പണിക്കർ എന്ന വിജ്ഞാന പ്രേരകന്റെ ദൃഢനിശ്ചയത്തിന്റേയും നിസ്വാർ ത്ഥതയുടെയും മുന്നിൽ അറിയാതെ നമ്മുടെ കരങ്ങൾകൂമ്പിപ്പോവുന്നത്.

ഈ വായനശാലകളിൽ 3500ൽ ഏറെ ഇടങ്ങൾ അദ്ദേഹം പലതവണ സന്ദർശിച്ചിട്ടു ള്ളവയാണ്.പൊതുഗതാഗത സമ്പ്രദായം അത്രയൊന്നും കാര്യക്ഷമമല്ലാതിരുന്ന കാലത്ത് ഇവയെ മാത്രം ആശ്രയിച്ചാണ് ഈ യാത്രകളിൽ ബഹുഭൂരിപക്ഷവും എന്നത് ഇപ്പോൾ നമുക്ക് ചിന്തിക്കാൻ പോലുമാവില്ല. വായനശാലകൾ സ്ഥാപിക്കുന്നതിനും നിലനിറു ത്തുന്നതിനും ഇദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾക്ക്, യുനെസ്കോയുടെ അതിവി ശിഷ്ടമായ "ക്രൂപ്സ്കായ" പുരസ്കാരം ലഭിക്കുകയുമുണ്ടായി.

എല്ലാവിധത്തിലുമുള്ള ലഹരിക്കുമെതിരെ ഉദ്ബോധനം നടത്തിയ പി.എൻ.പണിക്കരുടെ സുഹൃത്തുക്കളും സഹപ്രവർത്തകരും ശിഷ്യഗണങ്ങളുമെല്ലാം ഈ ബോധനം ഉൾക്കൊണ്ടവരായിരുന്നു.

വിവിധ ഘട്ടങ്ങളിലായി 40000 ത്തോളം സന്നദ്ധ പ്രവർത്തകരെ സൃഷ്ടിക്കാനും ഇദ്ദേഹ ത്തിന് കഴിഞ്ഞു.വ്യക്തിശുദ്ധിയിലെന്ന പോലെ സമൂഹ വിശുദ്ധിക്കും തുല്യ പ്രാധാന്യം നൽകിയ ഗാന്ധിയനായിരുന്നു ഇദ്ദേഹം. "മനുഷ്യനു വേണ്ടതെല്ലാം ഈ ഭൂമിയിലുണ്ട്, അവന്റെ അത്യാർത്തി ശമിപ്പിക്കാനുള്ള തൊട്ടില്ലതാനും"എന്ന ഗാന്ധി മാർഗ്ഗം അക്ഷരാ ർത്ഥത്തിൽ പിൻപറ്റിയ പി.എൻ.പണിക്കർ, തന്റെ സഹപ്രവർ ത്തകരേയും അനുയായി കളേയും ഈ കാഴ്ച്ചപ്പാടിന്റെ വക്താക്കളാക്കി മാതൃക സൃഷ്ടിച്ചതിന്റെ ഉത്തമോദാഹ രണമാണ് ഇന്ന് കാൻഫെഡിന് സാരഥ്യമരുളുന്ന, കർമ്മശേഷിയുടെ ഖനി എന്നു വിശേഷി പ്പിക്കാവുന്ന ഡോക്ടർ ബി.എസ്.ബാലചന്ദ്രനെപ്പോലെ പ്രതിബദ്ധതയുള്ള സാമൂഹ്യ പ്രവർത്തകർ.

നമ്മുടെ തലമുറക്ക് കേട്ടുകേൾവി മാത്രമായിരുന്ന പ്രളയം അനുഭവിച്ചറിഞ്ഞ ദുരന്ത പശ്ചാത്തലത്തിൽ വേണം പരിസ്ഥിതിയുടെ ഗാന്ധിയൻ പരിപ്രേക്ഷ്യം ചർച്ച ചെയ്യ പ്പെടാൻ. പാരിസ്ഥിതികവും സാമ്പത്തികവുമായി വളരെ പ്രാധാന്യമേറിയതും ചെറി യൊരു വിപരീത പ്രവർത്തനം പോലും വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവെച്ചേ ക്കാമെന്നതിനാൽ നിരന്തര ജാഗ്രതയോടെ സംരക്ഷിക്കപ്പെടേണ്ട പ്രദേശങ്ങൾ പോലും വികലവും വർജ്യവുമായ "വികസന" പ്രവർത്തനങ്ങളാൽ നഷ്ടപ്പെടുത്തുകയും തിരിച്ചു പിടിക്കാൻ പ്രയാസമായ രീതിയിൽ തകർക്കുകയും അത് അഭംഗുരം തുടരുന്ന തുമാണ് പാരിസ്ഥിതിക രംഗത്ത് നമുക്കുണ്ടായ അപച്യുതിയുടെ ഒരു കാരണം.

പി. എൻ.പണിക്കർ, പി.ടി.ഭാസ്ക്കരപ്പണിക്കർ, എ.ൻ.വി. കൃഷ്ണവാര്യർ, പ്രഫെ: എം.കെ.പ്രസാദ് തുടങ്ങിയവർ അടക്കമുള്ള നിഷ്കാമ കർമ്മികൾ അശ്രാന്ത പരിശ്രമ ത്തിലൂടെ നേടിയെടുത്തതും കാൻഫെഡ് വിഭാവന ചെയ്തതുമായ പരിസ്ഥിതി സൗഹൃദ വികസനത്തിന്റെ കേരള മോഡൽ ഇന്നൊരു പ്രഹസനമായി മാറിയിരികുകയാണ് - അഥവാ മാറ്റിയിരിക്കുകയാണ്. ആരോഗ്യ-വിദ്യാഭ്യാസ-സാംസ്കാരിക-പാരിസ്ഥിതിക മേഖലകളിൽ നാം കൈവരിച്ച നേട്ടങ്ങൾ ഒന്നൊന്നായി കൈവിട്ടു കൊണ്ടിരിക്കുന്ന അത്യന്തം ദയനീയ അവസ്ഥയാണിന്നുള്ളത്..കേരളീയർക്ക് കേട്ടുകേൾവി പോലുമില്ലാത്ത "കാലാ അസർ" മുതൽ "നിപ" വരെയുള്ള മാരകരോഗങ്ങളുടെ തലസ്ഥാനമായി നമ്മുടെ കൊച്ചു കേരളം മാറിയിരിക്കുന്നു.

മാലിന്യമെന്നത്, അതിരാവിലെ നടക്കാനെന്ന പേരിൽ പുറത്തിറങ്ങി അന്യന്റെ പറമ്പി ലേക്ക് ആരും കാണാതെ വലിച്ചെറിയുന്ന പ്ലാസ്റ്റിക് സഞ്ചിയാണ് നമുക്കിന്ന്. ഭരണാധി കാരികൾക്കാണെങ്കിൽ ലാലൂരും വിളപ്പിൽശാലയും ഞെളിയൻ പറമ്പും പെരിങ്ങമ്മല യും ചക്കംകണ്ടവും പരപ്പിൽ താഴവും. തുടങ്ങി ജനജീവിതം ദുഃസഹമാക്കാനുള്ള ഉപാധിയായി മാലിന്യം മാറിയിരിക്കുന്നു. അലേയമാലിന്യങ്ങളുടെ തോത് നിമിഷംപ്രതി മനുഷ്യന്റെ നിലനില്പിന് ഭീഷണിയുയർത്തും വിധം വർദ്ധിക്കുമ്പോഴും സാമാന്യ ജനത്തിന് താങ്ങാവുന്ന തരത്തിലുള്ള ഫലവത്തായപകരം സംവിധാനങ്ങളൊന്നും ഉരുത്തിരിഞ്ഞു വരുന്നുമില്ല.( ജലസമൃദ്ധിയുടെ "കാട്ടാക്കട മോഡൽ, സാമൂഹ്യ സംഘട നകൾ അങ്ങിങ്ങായി നടത്തുന്ന ഒറ്റപ്പെട്ടതെങ്കിലും ഫലപ്രദമായ ചില ഇടപെടലുകൾ തുടങ്ങിയവ കാണാതെ പോവുന്നില്ല)

ഇവിടെയാണ്, അക്ഷരാഭ്യാസം പോലും പരിമിതമായിരുന്ന ഇന്നലെകളിൽ നിന്ന് നമ്മിലേക്കുള്ള ദൂരം ചെറുതല്ലെന്ന് മനസിലാക്കുമ്പോഴും പുസ്തകങ്ങളെ കേവല വിനോദോപാധിയാക്കി മാറ്റാതെ, "നമുക്ക്‌ പാർക്കാൻ നല്ല കേരളം" പോലുള്ള പ്രകൃതി സൗഹൃദ ആശയങ്ങളും പ്രായോഗികതയും പ്രതിനിധാനം ചെയ്യുന്ന കാൻഫെഡിന്റെ കാലിക പ്രസക്തി. ആജീവനാന്ത വിദ്യാഭ്യാസം, നിയമസാക്ഷരത, ബഹുഭാഷാ പഠനം, നിയമ മാദ്ധ്യസ്ഥ കേന്ദ്രങ്ങൾ തുടങ്ങിയ കാൻഫെഡ് പദ്ധതികൾ ഗൗരവമാർന്ന ചർച്ച ആവശ്യപ്പെടുന്നവയാണ്.

ആയുഷ്കാലം മുഴുവൻ വിപ്ലവകരമായ ആശയങ്ങൾ സാക്ഷാത്കരിച്ച പി. എൻ. പണിക്കര്‍ അർഹിക്കുന്ന ആദരവ് മലയാളം തിരിച്ചു നൽകിയോ എന്ന് സംശയമാണ്.14 ഗ്രന്ഥങ്ങൾ രചിക്കുകയും കാൻഫെഡിന്റെ കീഴിൽ 400 ഓളം ഗ്രന്ഥങ്ങൾ പുറത്തിറക്കാൻ നേതൃത്വം നൽകുകയും ചെയ്ത "ഗ്രന്ഥശാല മഹർഷി" യെ കേവലം ഒരു തപാൽ മുദ്രയിൽ ഒതുക്കേണ്ടതല്ലെന്ന സത്യം ഇനിയെങ്കിലും നാം തിരിച്ചറിയണം.

വായനയേയും അത് നമ്മിലുണ്ടാക്കുന്ന അത്ഭുതകരമായ ഗുണവിശേഷങ്ങളേയും തലമുറകളിലേക്ക് പകർന്ന ഈ മഹാമനീഷിയെ സ്മരിച്ചുകൊണ്ട് വായനയിൽ നിന്ന് അകലം പാലിക്കുന്ന പുതു തലമുറയെ വായനയുടെ വിശാലലോകത്തേക്ക് ആനയി  തദ്വാരാ സഹജാവബോധത്തിന്റേയും സമസൃഷ്ടി ഭാവനയുടേയും പുത്തന ദ്ധ്യായങ്ങൾ രചിച്ച് മുന്നേറാമെന്നും ഈ വായനാദിനത്തിൽ നമുക്ക് പ്രതിജ്ഞയെടുക്കാം.

ബദറുദ്ദീൻ ഗുരുവായൂർ

അദ്ധ്യക്ഷൻ, ഗാന്ധിദർശൻ സമിതി, തൃശൂർ ജില്ല.

Advertisment