Advertisment

'വായനക്കാരൻ' (കവിത)

author-image
സത്യം ഡെസ്ക്
New Update

വായിക്കാതിരിക്കാൻ കഴിയാത്തവൻ വായനക്കാരൻ

വായിച്ചിട്ടും വളഞ്ഞുപോയവൻ വായനക്കാരൻ

എന്തിനു വായിക്കണമെന്നറിയാത്തവൻ വായനക്കാരൻ

എന്തെല്ലാം വായിക്കണമെന്നറിയാത്തവൻ വായനക്കാരൻ

പലയിടങ്ങളിലും ആളാകുന്നവൻ വായനക്കാരൻ

എല്ലാം വായിച്ചറിഞ്ഞെന്നഭിനയിക്കുന്നവൻ വായനക്കാരൻ

നാട്ടിലെല്ലാം പരിഹാസരൂപേണപേരുള്ളവൻ വായനക്കാരൻ

അഹങ്കാരം അലങ്കാരമായികൊണ്ടുനടക്കുന്നവൻ വായനക്കാരൻ

പുസ്തകത്തട്ടിൽനോക്കി നിർവൃതിയടയുന്നവൻ വായനക്കാരൻ

അക്ഷരം അറിയുമെന്നഭിമാനിക്കുന്നവൻ വായനക്കാരൻ

ഏകാന്തലോകം തീർക്കുന്നവൻ വായനക്കാരൻ

അറിവുകളെല്ലാം തന്നിലാണെന്നുകരുതുന്നവൻ വായനക്കാരൻ

കണ്മുന്നിൽ കാണേണ്ടതുകാണാത്തവൻ വായനക്കാരൻ

വാക്പയറ്റുകൊണ്ടു തോൽപ്പിക്കുന്നവൻ വായനക്കാരൻ

എത്രയോക്കെവായിച്ചാലും മതിയാകാത്തവൻ വായനക്കാരൻ

വായനക്കാരനല്ലെന്നു ബോധമുള്ളവനിവൻ നല്ല വായനക്കാരൻ

- ഹരിഹരൻ പങ്ങാരപ്പിള്ളി

kavitha
Advertisment