Advertisment

വി.സി.അശ്‌റഫിന്റെ കണ്ണാടി പ്രകാശനം ചെയ്തു.

New Update

ഷാര്‍ജ: നവമാധ്യമങ്ങളിൽ സജീവ സാന്നിധ്യമായിരിക്കുന്ന വി.സി. അശ്‌റഫിന്റെ കവിതാസമാഹാരം "കണ്ണാടി" ഷാര്‍ജ രാജ്യാന്തര പുസ്തക മേളയിൽ പ്രകാശനം ചെയ്തു.കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ശ്രീ ആർ.പി. മുരളിയിൽ നിന്നും പ്രഥമ കോപ്പി വി.സി.റജുലബഷീർ ഏറ്റുവാങ്ങി.

Advertisment

publive-image

അന്തരിച്ച സഹോദരൻ ഡോ.വി.സി.ഹാരിസിന് സമർപ്പണം ചെയ്ത ഈ ഗ്രന്ഥത്തിന് ബ്ളർബ് എഴുതിയിരിക്കുന്നത് പ്രശസ്ത കവി ബഹു: സച്ചിദാനന്ദനാണ്. സാമൂഹികവും സത്താപരവുമായ നാല്പതില്പരം കവിതകളുടെ സമാഹാരമാണിതെന്ന് അശ്‌റഫ് സൂചിപ്പിച്ചു.

publive-image

മാസ്സ് പ്രസിഡന്റ് അമീർ കല്ലുമ്പറം ആശംസകളും പ്രവീൺ ഐവറി ബുക്സ് നന്ദിയും പറഞ്ഞു. തൻസി ഹാഷിർ (Gold-101.3 FM) ടി.കെ.ബഷീർ അഹമ്മദ്, മാളിയേക്കൽ ആസാദ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. നാട്ടിൽ പുസ്തകം ലഭിക്കാൻ ഈ നമ്പറിൽ ബന്ധപ്പെടുക. Ivory Books : 9497313171 /9567157701, യു.എ.ഇയിൽ ലഭിക്കാൻ ഈ നമ്പറിൽ വാട്സാപ്പ് സന്ദേശമയക്കുക : +971555243174

Advertisment