Advertisment

സാമ്പത്തിക സംവരണവിരുദ്ധരുടെ വര്‍ഗീയ അജണ്ടകള്‍ വിലപ്പോവില്ല: ഷെവലിയാര്‍ വിസി സെബാസ്റ്റ്യന്‍

New Update

publive-image

Advertisment

കോട്ടയം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കിയ സാമ്പത്തിക സംവരണം

അട്ടിമറിക്കാനുള്ള വര്‍ഗ്ഗീയശക്തികളുടെ വിരുദ്ധനീക്കങ്ങള്‍ വിലപ്പോവില്ലെന്ന് സിബിസിഐ

ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വിസി സെബാസ്റ്റ്യന്‍ പറഞ്ഞു.

ഗ്ലോബല്‍ ക്രിസ്ത്യന്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ നടന്ന വിവിധ ക്രൈസ്തവ സംഘടനകളുടെ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തികസംവരണം മുന്‍കാലപ്രാബല്യത്തോടെ കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമായി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കണം. സാമ്പത്തിക സംവരണത്തിന്‍റെ പേരില്‍ സമൂഹത്തില്‍ വര്‍ഗ്ഗീയ ഭിന്നതകള്‍ സൃഷ്ടിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കുവാന്‍ ആരെയും അനുവദിക്കാനാവില്ല.

സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍ ജാതിസംവരണത്തിലൂടെ ഇതിനോടകം ജോലിയില്‍ പ്രവേശിച്ചവരുടെ കണക്കുകളും വിശദാംശങ്ങളും പൊതുസമൂഹത്തിന്‍റെ അറിവിലേയ്ക്കായി സര്‍ക്കാര്‍ പ്രസിദ്ധീകരിക്കണം.

50 ശതമാനം സംവരണം ലഭിക്കുന്നവര്‍ 10 ശതമാനം സംവരണേതര വിഭാഗത്തിലെ സാമ്പത്തിക

പിന്നോക്കാവസ്ഥ അനുഭവിക്കുന്നവര്‍ക്ക് നല്‍കുന്ന സംവരണത്തിനെ എതിര്‍ക്കുന്ന കാട്ടുനീതി

അംഗീകരിക്കാനാവില്ലെന്നും ശക്തമായി എതിര്‍ക്കുമെന്നും വിസി സെബാസ്റ്റ്യന്‍ പറഞ്ഞു.

സമ്മേളനത്തില്‍ സെക്രട്ടറി ജനറല്‍ അഡ്വ.പി.പി.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സൈബി അക്കര, ലാലി ഇളപ്പുങ്കല്‍, ബേബിച്ചന്‍ ഏര്‍ത്തയില്‍, ജിജി പേരകശേരി എന്നിവര്‍ സംസാരിച്ചു. സീറോ മലബാര്‍ സഭയുടെ സാമ്പത്തിക സംവരണത്തിനായുള്ള പോരാട്ടങ്ങള്‍ക്കും നിലപാടുകള്‍ക്കും വിവിധ ക്രൈസ്തവ സഭകളിലെ അല്മായ നേതാക്കള്‍ പിന്തുണ പ്രഖ്യാപിച്ചു.

 

 

cbci laity council
Advertisment