Advertisment

കോൺഗ്രസിന്റെ മതേതര നിലപാടിൽ ഒരു വിട്ടുവിഴ്ചയും ചെയ്യില്ലെന്ന് അസന്നിഗ്ദമായി പറഞ്ഞിട്ടുള്ളതാണ്; സംഘപരിവാർ തൊപ്പി കോൺഗ്രസിന്റെ തലയിൽ വയ്ക്കാമെന്ന് ആരും കരുതേണ്ട; ആ തൊപ്പി ചേരുന്നത് സി.പി.ഐ.എമ്മിന് തന്നെയാണെന്ന് വി.ഡി സതീശൻ

New Update

തിരുവനന്തപുരം: കേരളത്തിൽ ബി.ജെ.പി സാന്നിധ്യമില്ലാത്തതിന്റെ കുറവ്‌ നികത്താൻ ശ്രമിക്കുകയാണ്‌ കോൺഗ്രസെന്ന എ. വിജയരാഘവന്റെ പ്രസ്താവനയ്ക്കെതിരെ വി.ഡി സതീശൻ രം​ഗത്ത്.

Advertisment

publive-image

തിരഞ്ഞെടുപ്പിന് മുൻപുണ്ടായ സി.പി.ഐ.എം ബി.ജെ.പി ബന്ധത്തിന് പിണറായി വിജയന്റ കാര്യക്കാരനായി നിന്നതിന്റെ ജാള്യത മറയ്ക്കാനാണ് എ. വിജയരാഘവൻ കോൺഗ്രസിനുമേൽ ബി.ജെ.പി ബന്ധം ആരോപിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന്റെ മതേതര നിലപാടിൽ ഒരു വിട്ടുവിഴ്ചയും ചെയ്യില്ലെന്ന് അസന്നിഗ്ദമായി പറഞ്ഞിട്ടുള്ളതാണ്. സംഘപരിവാർ തൊപ്പി കോൺഗ്രസിന്റെ തലയിൽ വയ്ക്കാമെന്ന് ആരും കരുതേണ്ട. ആ തൊപ്പി ചേരുന്നത് സി.പി.ഐ.എമ്മിന് തന്നെയാണെന്ന് വി.ഡി സതീശൻ പറഞ്ഞു.

കോൺഗ്രസിന്റെ ബി.ജെ.പി വിരുദ്ധ പോരാട്ടത്തിന് എ.കെ.ജി സെന്ററിൽ നിന്നുള്ള ഉപദേശം വേണ്ടെന്നും പ്രതിപക്ഷ നേതാവ് കൂട്ടിചേർത്തു.

vd satheesan
Advertisment