Advertisment

എന്ത് കാരണത്തിലാണ് രാജി എന്ന് എനിക്കറിയില്ല; അനാവശ്യ സമ്മർദ്ദം ചെലുത്തുന്നയാളല്ല സുധീരൻ; കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന്  വി.എം.സുധീരൻ രാജിവച്ച തീരുമാനം നിരാശപ്പെടുത്തുന്നതെന്ന് വി.ഡി സതീശൻ

New Update

തിരുവനന്തപുരം: കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ രാജിവച്ച തീരുമാനം നിരാശപ്പെടുത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എന്ത് കാരണത്തിലാണ് രാജി എന്ന് തനിക്കറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

Advertisment

publive-image

വാർത്ത ശരിയാണെങ്കിൽ വളരെ നിരാശപ്പെടുത്തുന്നത് എന്നാണ് വി.ഡി സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. അനാരോ​ഗ്യകാരണം പറഞ്ഞാണ് രാജിയെന്നാണ് കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞത്. സുധീരനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നും സതീശൻ പറഞ്ഞു.

അനാവശ്യ സമ്മർദ്ദം ചെലുത്തുന്നയാളല്ല സുധീരനെന്നും സംസാരിച്ച് പ്രശ്നപരിഹാരത്തിന് ശ്രമിക്കുമെന്ന് വി.ഡി സതീശൻ കൊച്ചിയിൽ പറഞ്ഞു. പാർട്ടിയിൽ സാധാരണ പ്രവർത്തകനായി തുടരുമെന്നാണ് വി.എം സുധീരൻ രാജിപ്രഖ്യാപനത്തിന് ശേഷം പറഞ്ഞത്.

vd satheesan
Advertisment