Advertisment

കമ്മലിട്ടവൻ പോയാൽ കടുക്കനിട്ടവൻ വരുമെന്ന് അന്ന് തന്നെ പറഞ്ഞിരുന്നു. ഇനി കടുക്കനിട്ടവരുടെ വരവാണ്. ആയിരക്കണക്കിന് പേര് ഇനിയുള്ള ദിവസങ്ങളിൽ കോൺ​ഗ്രസിലേക്ക് വരും; ചെറിയാൻ ഫിലിപ്പ് കോൺ​ഗ്രസിലേക്ക് മടങ്ങി വരണമെന്ന് പ്രതിപക്ഷനേതാവ്

New Update

തിരുവനന്തപുരം: ചെറിയാൻ ഫിലിപ്പ് കോൺ​ഗ്രസിലേക്ക് മടങ്ങി വരണമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. ഏറ്റവും പ്രിയപ്പെട്ട നേതാവ് ആണ് ചെറിയാൻ ഫിലിപ്പ്. അദ്ദേഹം കോണ്ഗ്രസ്സിലേക്ക് മടങ്ങിവരണം എന്ന് അഭ്യർത്ഥിക്കുന്നു.

Advertisment

publive-image

അതിനായുള്ള ചർച്ചയ്ക്ക് മുൻകൈ എടുക്കുമെന്നും കോൺ​ഗ്രസിലെ എല്ലാവരും അദ്ദേഹത്തെ രണ്ടും കൈയും നീട്ടി സ്വീകരിക്കുമെന്നും വിഡി സതീശൻ പറഞ്ഞു. അതേസമയം ചെറിയാൻ ഫിലിപ്പിനെ മടക്കികൊണ്ടു വരുന്ന കാര്യത്തിൽ ഈ ആഴ്ച തന്നെ തീരുമാനമുണ്ടാവും എന്നാണ് സൂചന. നാളെയും മറ്റന്നാളുമായി ഇക്കാര്യത്തിൽ നേതാക്കൾ തമ്മിൽ ച‍ർച്ച നടക്കും.

കോൺ​ഗ്രസിലേക്ക് ഇനിയും ഒരുപാട് പേ‍ർ വരുമെന്നും സതീശൻ പറഞ്ഞു. കമ്മലിട്ടവൻ പോയാൽ കടുക്കനിട്ടവൻ വരുമെന്ന് അന്ന് തന്നെ പറഞ്ഞിരുന്നു. ഇനി കടുക്കനിട്ടവരുടെ വരവാണ്. ആയിരക്കണക്കിന് പേര് ഇനിയുള്ള ദിവസങ്ങളിൽ കോൺ​ഗ്രസിലേക്ക് വരും.

തിരുവനന്തപുരം മേയ‍ർ ആര്യ രാജേന്ദ്രനെതിരായ കെ.മുരളീധരൻ്റെ പരാ‍മർശവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ അടഞ്ഞ അധ്യായമാണെന്ന് വിഡി സതീശൻ പറഞ്ഞു. മുരളീധരൻ മാപ്പ് പറഞ്ഞതോടെ ആ വിഷയം അവിടെ അവസാനിച്ചു. തെറ്റാണെന്ന് ബോധ്യപ്പെട്ടത് കൊണ്ടാണല്ലോ മാപ്പ് പറഞ്ഞത്, അതിനി നീട്ടി കൊണ്ടുപോകുന്നതിൽ കാര്യമില്ല - സതീശൻ വ്യക്തമാക്കി.

vd satheesan
Advertisment