Advertisment

നിരന്തരമായി യാത്ര ചെയ്യുന്ന ഒരാളാണ് താന്‍. എവിടെയെല്ലാം വച്ച് ആളുകള്‍ തന്നോട് നിന്ന് ഫോട്ടോ എടുക്കാറുണ്ട്. വിവാഹത്തിന് പോയാല്‍ വധുവരന്‍മാര്‍ക്കൊപ്പം ഫോട്ടോ എടുക്കുന്നു. ആ സമയത്ത് തൊട്ടടുത്ത് നില്‍ക്കുന്ന ആളും ഫോട്ടോ എടുക്കുന്നു, പരിശോധനയൊക്കെ നടത്തിയിട്ടാണോ ഫോണ്‍ എടുക്കുന്നത്. എടുക്കണ്ടാ എന്ന് പറഞ്ഞാല്‍ പറയും ഇയാള്‍ ഭയങ്കര ജാടയാണെന്ന്; ചിലര്‍ ചേര്‍ന്നുനില്‍ക്കും, കെട്ടിപ്പിടിക്കും. ഗൗരവത്തില്‍ നില്‍ക്കേണ്ടന്ന് കരുതി ചിരിച്ചുകൊടുക്കുകയും ചെയ്യും; പിറ്റേദിവസം ഇയാള്‍ ഏതെങ്കിലും തട്ടിപ്പുകേസിലോ പെണ്‍കേസിലോ പെട്ടാല്‍ മാധ്യമങ്ങള്‍ ഈ ഫോട്ടോ കാണിച്ച് വലിയ അടുപ്പമെന്ന് പറയും. അതിന് എന്ത് ചെയ്യാന്‍ കഴിയും? മോന്‍സന്‍ മാവുങ്കലിനൊപ്പം കെ സുധാകരന്റെ ഫോട്ടോ വന്നതില്‍ അസ്വഭാവികതയില്ലെന്ന് വിഡി സതീശന്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിനൊപ്പം കെ സുധാകരന്റെ ഫോട്ടോ വന്നതില്‍ അസ്വഭാവികതയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാഷ്ട്രീയ നേതാക്കള്‍ ആകുമ്പോള്‍ പരിശോധന നടത്തിയിട്ട് ആളുകള്‍ക്കൊപ്പം ഫോട്ടോ എടുക്കുക എന്നത് പ്രായോഗികമല്ലെന്ന് സതീശന്‍ പറഞ്ഞു.

Advertisment

publive-image

നിരന്തരമായി യാത്ര ചെയ്യുന്ന ഒരാളാണ് താന്‍. എവിടെയെല്ലാം വച്ച് ആളുകള്‍ തന്നോട് നിന്ന് ഫോട്ടോ എടുക്കാറുണ്ട്. വിവാഹത്തിന് പോയാല്‍ വധുവരന്‍മാര്‍ക്കൊപ്പം ഫോട്ടോ എടുക്കുന്നു. ആ സമയത്ത് തൊട്ടടുത്ത് നില്‍ക്കുന്ന ആളും ഫോട്ടോ എടുക്കുന്നു, പരിശോധനയൊക്കെ നടത്തിയിട്ടാണോ ഫോണ്‍ എടുക്കുന്നത്.

എടുക്കണ്ടാ എന്ന് പറഞ്ഞാല്‍ പറയും ഇയാള്‍ ഭയങ്കര ജാടയാണെന്ന് . ചിലര്‍ ചേര്‍ന്നുനില്‍ക്കും, കെട്ടിപ്പിടിക്കും. ഗൗരവത്തില്‍ നില്‍ക്കേണ്ടന്ന് കരുതി ചിരിച്ചുകൊടുക്കുകയും ചെയ്യും.

പിറ്റേദിവസം ഇയാള്‍ ഏതെങ്കിലും തട്ടിപ്പുകേസിലോ പെണ്‍കേസിലോ പെട്ടാല്‍ മാധ്യമങ്ങള്‍ ഈ ഫോട്ടോ കാണിച്ച് വലിയ അടുപ്പമെന്നാണ് പറയും. അതിന് എന്ത് ചെയ്യാന്‍ കഴിയും. ഇത് കോണ്‍ഗ്രസുകാര്‍ക്ക് മാത്രമല്ല എല്ലാ രാഷ്ട്രീയക്കാര്‍ക്കും സംഭവിക്കുന്നതാണെന്നും വിഡി സതീശന്‍ പറഞ്ഞു.

vd satheesan
Advertisment