Advertisment

ഞങ്ങളൊക്കെ വന്നിരിക്കുന്നത് കൊണ്ടാണ് മാധ്യമങ്ങള്‍ക്ക് പ്രതികരണം ലഭിക്കുന്നത്; മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചു ഉത്തരം കിട്ടാനുള്ള ഭാഗ്യം ഉണ്ടോ?  ഒരു ഉപതെരഞ്ഞെടുപ്പിനായി എല്ലാ മന്ത്രിമാരും കൂടി ഞങ്ങളെ പേടിപ്പിക്കാൻ വന്നു, ഭരിക്കേണ്ട സമയത്ത്‌ മന്ത്രിമാർ ഭരിക്കണം; ഉദ്യോഗസ്ഥർ പോലും തൃക്കാക്കരയിൽ ആയിരുന്നു, തൃക്കാക്കരയിലെ യുഡിഎഫ് വിജയം ടീം വർക്കെന്ന് പ്രതിപക്ഷ നേതാവ്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

തൃക്കാക്കര;  മുഖ്യമന്ത്രിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. ഞങ്ങളൊക്കെ വന്നിരിക്കുന്നത് കൊണ്ടാണ് മാധ്യമങ്ങള്‍ക്ക് പ്രതികരണം ലഭിക്കുന്നത്.

Advertisment

publive-image

മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചു ഉത്തരം കിട്ടാനുള്ള ഭാഗ്യം ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു.ഭരിക്കേണ്ട സമയത്ത്‌ മന്ത്രിമാർ ഭരിക്കണം. ഒരു ഉപതെരഞ്ഞെടുപ്പിനായി എല്ലാ മന്ത്രിമാരും കൂടി ഞങ്ങളെ പേടിപ്പിക്കാൻ വന്നു.

ഉദ്യോഗസ്ഥർ പോലും തൃക്കാക്കരയിൽ ആയിരുന്നു.തൃക്കാക്കരയിലെ യുഡിഎഫ് വിജയം ടീം വർക്കിന്‍റെ ഫലമാണ്. ഒരാള്‍ക്ക് ഒറ്റക്ക് ഒന്നും നേടാനാകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

 

Advertisment