Advertisment

കുഞ്ഞിനെ കിട്ടിയ ദിവസം അമ്മത്തൊട്ടില്‍ ഇല്ല, പാര്‍ട്ടി തന്നെ ശിശുക്ഷേമ സമിതിയും സിഡബ്ല്യുസിയും പൊലീസുമായി മാറി; ശിശുക്ഷേമ സമിതിയില്‍ ആണ്‍കുട്ടിയെ പെണ്‍കുട്ടിയാക്കുന്ന മാജിക്കെന്ന് സതീശന്‍; വീണാ ജോര്‍ജിനും വിമര്‍ശനം

New Update

തിരുവനന്തപുരം: അനുപമയുടെ കുട്ടിയെ കാണാതായ സംഭവത്തില്‍ ശിശുക്ഷേമ സമിതിയെയും സിഡബ്ല്യുസിയെയും മന്ത്രി വീണാ ജോര്‍ജ് വെള്ളപൂശിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

Advertisment

publive-image

കുഞ്ഞിനെ കിട്ടിയ ദിവസം അമ്മത്തൊട്ടില്‍ ഇല്ല. ആണ്‍കുട്ടിയെ പെണ്‍കുട്ടിയാക്കുന്ന മാജിക്ക് ശിശുക്ഷേമ സമിതിയിലുണ്ട്. പാര്‍ട്ടി തന്നെ ശിശുക്ഷേമ സമിതിയും സിഡബ്ല്യുസിയും പൊലീസുമായി മാറി. ഇടതുപക്ഷത്തിന് പിന്തിരിപ്പന്‍ നയമെന്നും സതീശന്‍ പറഞ്ഞു.

എന്നാല്‍ ദത്ത് നപടി നിയമപ്രകാരമെന്നും ശിശുക്ഷേമ സമിതിയും സിഡബ്ല്യുസിയും നടപടിക്രമങ്ങള്‍ പാലിച്ചെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അന്തിമതീരുമാനം എടുക്കേണ്ടത് കോടതിയെന്നും വീണാ ജോര്‍ജ് പറഞ്ഞു.

vd satheesan
Advertisment