Advertisment

കെപിസിസി പുനസംഘടനാ ചര്‍ച്ചനടക്കുമ്പോഴും ആരവങ്ങളില്ലാത്ത കേരള ഹൗസ്; ഇതു ഡല്‍ഹിയിലെ അപൂര്‍വ കാഴ്ച ! ഇന്ദ്രപ്രസ്ഥത്തില്‍ ഖദര്‍ദാരികളുടെ ഇടിയില്ലാത്ത ആദ്യ പുനസംഘടനാ ചര്‍ച്ച. ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും മാത്രം. എഐസിസിയും കേരള നേതാക്കളുടെ തിരക്കില്ല. കേരളത്തിലെ കോണ്‍ഗ്രസിന്റെ മാറ്റം ഉള്‍ക്കൊണ്ട് പ്രവര്‍ത്തകരും നേതാക്കളും

New Update

ഡല്‍ഹി : സംസ്ഥാന കോണ്‍ഗ്രസിന്റെ പുതിയ രൂപവും ഭാവവും പ്രവര്‍ത്തകരിലേക്കും വന്നു കഴിഞ്ഞെന്ന് സൂചന നല്‍കി ഡല്‍ഹിയിലെ പുനസംഘടനാ ചര്‍ച്ചകള്‍. സംസ്ഥാനത്തെ പിസിസി പുനസംഘടന ചര്‍ച്ചകള്‍ നടക്കുമ്പോഴും അങ്ങ് തലസ്ഥാനത്ത് ഖദര്‍ ധാരികളുടെ കൂട്ടമില്ല എന്നതാണ് ഇത്തവണത്തെ പ്രത്യകത.

Advertisment

publive-image

കോണ്‍ഗ്രസിന്റെ സമീപകാല ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്തരമൊരു സംഭവം. പണ്ട് കെപിസിസി പുനസംഘടനയെന്ന് കേട്ടാല്‍ ഡല്‍ഹി കേരളാ ഹൗസ് നിറയുമായിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മുതല്‍ മുകളിലേക്കുള്ള നേതാക്കള്‍ ഡല്‍ഹിയിലെത്തിയ കാലം.

കേരളാ ഹൗസിലും സമീപത്തെ ഹോട്ടലുകളുമൊക്കെ മലയാളി നേതാക്കളെ കൊണ്ടു നിറയുമായിരുന്നു. എന്നാല്‍ ഇന്നലെയും ഇന്നും ഡല്‍ഹി കേരളാ ഹൗസില്‍ ഈ തിരക്കില്ല. പുനസംഘടനാ ചര്‍ച്ചകള്‍ക്കായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവര്‍ ഡല്‍ഹിയിലുണ്ട്.

ഇവര്‍ക്ക് പുറമെ കാര്യമായ നേതാക്കളുടെ സാന്നിധ്യം ഡല്‍ഹിയിലില്ല. ഗ്രൂപ്പുകളുടെ പ്രാധാന്യം കോണ്‍ഗ്രസില്‍ അസ്തമിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇത്. ഒപ്പം നേതാക്കളുടെ സേവ പിടിച്ചുള്ള പാര്‍ട്ടി പ്രവര്‍ത്തനം അംഗീകരിക്കില്ലെന്ന നേൃത്വത്തിന്റെ തീരുമാനം ഫലിച്ചു എന്നും ഇത് വ്യക്തമാക്കുന്നു.

ഡല്‍ഹിയില്‍ സമ്മര്‍ദ്ദം ചെലുത്തിയല്ല, മറിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമെ സ്ഥാനമാനങ്ങള്‍ കിട്ടു എന്നു മുതിര്‍ന്ന നേതാക്കളടക്കമുള്ളവരെ പുതിയ നേതൃത്വം ബോധ്യപ്പെടുത്തി കഴിഞ്ഞു. ആളും ആരവുമില്ലാത്ത കേരളാ ഹൗസ് ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകരെയും അത്ഭുതപ്പെടുത്തുകയാണ്.

k sudhakaran
Advertisment