Advertisment

ചികില്‍സയ്ക്ക് പോയ രാഷ്ട്രീയക്കാരെ അപമാനിച്ചാല്‍ തിരിച്ചടിക്കും; വ്യാജ ഡോക്ടര്‍ ആണെന്ന് അറിഞ്ഞിരുന്നെങ്കില്‍ സിനിമാതാരങ്ങള്‍ ഉള്‍പ്പെടെ നിരവധി സെലിബ്രിറ്റികള്‍ മോന്‍സന്റെ അടുത്ത് പോകുമായിരുന്നോ? വരുന്നവരുടെ ജാതകം നോക്കിയല്ല ഫോട്ടോ എടുക്കുന്നത്; മോന്‍സന്‍ മാവുങ്കലിന്റെ പേരില്‍ യുഡിഎഫ് നേതാക്കളെ അപമാനിച്ചാല്‍ തിരിച്ചടിക്കുമെന്ന് വി ഡി സതീശന്‍

New Update

തിരുവനന്തപുരം : മോന്‍സന്‍ മാവുങ്കലിന്റെ പേരില്‍ യുഡിഎഫ് നേതാക്കളെ അപമാനിച്ചാല്‍ തിരിച്ചടിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ചികില്‍സയ്ക്ക് പോയ രാഷ്ട്രീയക്കാരെ അപമാനിച്ചാല്‍ തിരിച്ചടിക്കും. വ്യാജ ഡോക്ടര്‍ ആണെന്ന് അറിഞ്ഞിരുന്നെങ്കില്‍ സിനിമാതാരങ്ങള്‍ ഉള്‍പ്പെടെ നിരവധി സെലിബ്രിറ്റികള്‍ മോന്‍സന്റെ അടുത്ത് പോകുമായിരുന്നോ എന്നും വി ഡി സതീശന്‍ ചോദിച്ചു.

Advertisment

publive-image

ഒരുപാട് ആളുകള്‍ രാഷ്ട്രീയക്കാരുടെയും സിനിമാക്കാരുടെയും ഒപ്പം നിന്ന് ഫോട്ടോ എടുക്കാറുണ്ട്. വരുന്നവരുടെ ജാതകം നോക്കിയല്ല ഫോട്ടോ എടുക്കുന്നതെന്ന് സതീശന്‍ പറഞ്ഞു. വിവാഹത്തിനോ മറ്റോ പോകുമ്പോള്‍ നിരവധി പേരുമായി ഫോട്ടോ എടുക്കാറുണ്ട്. ഇതിലുള്ള ആരെങ്കിലും നാളെ ഏതെങ്കിലും കേസില്‍പ്പെട്ടാല്‍, അയാളുമായി ഈ ഫോട്ടോയിലുള്ള നേതാക്കള്‍ക്ക് ഇടപാടുണ്ടെന്ന് പറഞ്ഞാല്‍ എന്താണ് വസ്തുതയെന്ന് വി ഡി സതീശന്‍ ചോദിച്ചു.

മന്ത്രിമാരടക്കം മോന്‍സന്റെ ഒപ്പം നില്‍ക്കുന്ന ഫോട്ടോ പുറത്തു വന്നു. എന്നാല്‍ പ്രതിപക്ഷം മന്ത്രിമാരെക്കുറിച്ച് മോശമായി ഒന്നും പറഞ്ഞില്ല. ഇപ്പോള്‍ ചിലരെ ഉദ്ദേശിച്ച് ചില പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നു. ഇത് രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ലക്ഷ്യമെങ്കില്‍ അങ്ങനെ ചെയ്‌തോ. തങ്ങള്‍ ഇതിനെ രാഷ്ട്രീയമായി നേരിട്ടുകൊള്ളാമെന്നും സതീശന്‍ പറഞ്ഞു.

നമ്മുടെ നാട്ടില്‍ പല തട്ടിപ്പും നടത്തിയിട്ടുണ്ട്. എന്നാല്‍ ഇത് അസാധാരണമായ തട്ടിപ്പാണ്. മോന്‍സന്റേത് രണ്ടു തരത്തിലുള്ള തട്ടിപ്പാണ്. ഒന്ന് കോസ്‌മെറ്റിക് സര്‍ജന്‍ എന്ന രീതിയിലും മറ്റൊന്ന്, പുരാവസ്തു വില്‍പ്പനക്കാരനെന്ന നിലയിലുമാണ് തട്ടിപ്പ്. കോസ്‌മെറ്റിക് ചികില്‍സയ്ക്കായി നിരവധി പേര്‍ ഇയാളുടെ അടുത്ത് പോയിട്ടുണ്ട്. കോസ്‌മെറ്റിക് ട്രീറ്റ്‌മെന്റിന് പോകുന്നത് കുറ്റമാണെന്ന് കരുതാനാകില്ലെന്നും സതീശന്‍ പറഞ്ഞു.

പൊലീസിന് ഇയാള്‍ വ്യാജ ഡോക്ടര്‍ ആണെന്ന് അറിയാമായിരുന്നു. പൊലീസ് മോന്‍സന് നല്‍കിയ സുരക്ഷയാണ് ഇയാളുടെ വിശ്വാസ്യത വര്‍ധിപ്പിച്ചത്. ഇതിനെത്തുടര്‍ന്നാണ് നിരവധി പേര്‍ കബളിപ്പിക്കപ്പെട്ടത്. ഡിജിപി ഇന്റലിജന്‍സ് എഡിജിപിക്ക് മോന്‍സന്റെ തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. 2020 ജനുവരിയില്‍ ഇന്റലിജന്‍സ് വിശദമായ റിപ്പോര്‍ട്ട് നല്‍കിയിട്ടും ഡിജിപി ഒരു നടപടിയും എടുത്തില്ലെന്ന് സതീശന്‍ പറഞ്ഞു.

vd satheesan
Advertisment