Advertisment

യുവജനങ്ങൾ പ്രതീക്ഷ കിരണങ്ങൾ പങ്കുവച്ച് ഫരിദാബാദ് രൂപതാദ്ധ്യക്ഷൻ മാർ കുര്യക്കോസ് ഭരണികുളങ്ങര

New Update

ന്യൂഡൽഹി: നോവൽ കോറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ലോക് ഡൗണിൽ കഴിയുന്ന യുവജനങ്ങളുമായി ഫരിദാബാദ് രൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ്പ് മാർ കുര്യക്കോസ് ഭരണികുളങ്ങര ഓൺലൈനായി ഇന്നലെ (7/5/2020) സംവദിച്ചു. ലോക്ഡൗണായതിനാൽ ടെലി- കോൺഫ്രൻസ് ആപ്ലിക്കേഷൻ വഴിയായിരുന്നു ഓൺലൈൻ മിറ്റിങ്ങ് നടത്തിയത്.

Advertisment

publive-image

സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ വികാരിജനറാൾമാരായ ഫാ.ജോസ് വെട്ടിക്കൽ , ഫാ. സിറിയക് കൊച്ചാലുങ്കൽ രൂപതാ യുവജന സംഘത്തിന്റെ മേലധികാരി ഫാ. ജൂലിയസ് കുരുക്കുന്തറ രൂപതയുടെ കൂരിയാ അംഗങ്ങൾ യുവജന സംഘത്തിന്റെ പ്രസിഡന്റ് മാർട്ടിൻ ജോസഫ് വിവിധ ഇടവകകളിൽ കഴിയുന്ന യുവജനങ്ങൾ തുടങ്ങിവരാണ് ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുത്തത്.

രോഗബാധയുടെ പശ്ചാത്തലത്തിൽ യുവജനങ്ങൾ താമസിക്കുന്ന സ്ഥലങ്ങളുടെ ഇപ്പോഴത്തെ സാഹചര്യങ്ങൾ ചോദിച്ചറിയുകയും യുവജനങ്ങളോട് സുരക്ഷിതരായിക്കണമെന്നും അതിനായി മുൻകരുതൽ എടുക്കണമെന്നും രൂപതാദ്ധ്യക്ഷൻ നിർദേശിച്ചു. രോഗാവസ്ഥയുടെ ആശങ്കാജനകമായ ഈ അവസ്ഥയിലും ഈ കാലഘട്ടത്തിൽ യുവജനങ്ങളോടുള്ള ഈ മീറ്റിങ്ങ് വളരെ ആരോഗ്യപരമായ പുതുപ്രതീക്ഷകൾ ഉണർത്തുന്നതായിരുന്നു എന്നും രൂപതാദ്ധ്യക്ഷൻ അഭിപ്രായപ്പെട്ടു.

യുവജനങ്ങൾ ചെയ്യുന്ന സാമൂഹിക പ്രവർത്തനങ്ങൾക്കും രോഗബാധയുടെ പശ്ചാത്തലത്തിൽ ഒരുമയുടെ സന്ദേശം നൽകുന്ന ഗാനങ്ങളും വീഡിയോകളും പ്രക്ഷേപണം ചെയ്യുന്നതിൽ പ്രോത്സാഹനം നൽകുന്നതോടൊപ്പം പ്രാർത്ഥനാ സഹായം ഉറപ്പ് നൽകുകയും മീറ്റിങ്ങിന് നേതൃത്വം നൽകിയ യുവജനങ്ങള അഭിനന്ദിക്കുകയും ചെയ്തു. യുവജനങ്ങൾ തമ്മിൽ ഐക്യം വളർത്താൻ തുടർന്നും ഓൺലൈൻ കൂട്ടായ്മകൾ നടത്തണമെന്നും അദ്ദേഹം അറിയിച്ചു. ഒരു പ്രാർത്ഥനയോടെ മീറ്റിങ്ങ് അവസാനിച്ചു.

Advertisment