Advertisment

നിയമസഭാ തെരഞ്ഞെടുപ്പ്; വീഡിയോ റിക്കാര്‍ഡ് ചെയ്യുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു

New Update

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്‌ക്വാഡുകൾ, റിട്ടേണിംഗ് ഓഫീസർ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ എന്നിവരുടെ പ്രവർത്തനങ്ങൾ വീഡിയോ റിക്കാർഡ് ചെയ്യുന്നതിലേക്ക് താഴെപറയുന്ന നിബന്ധനകൾക്ക് വിധേയമായി യൂണിറ്റ് ഒന്നിന് (ഒരു വീഡിയോ റിക്കാർഡിംഗ് ക്യാമറ, വീഡിയോഗ്രാഫർ) ദിവസവേതന അടിസ്ഥാനത്തിൽ ക്വട്ടേഷൻ ക്ഷണിച്ചു.

Advertisment

നിബന്ധനകൾ:- സ്‌ക്വാഡ് പ്രർത്തനങ്ങളുടെ സ്‌ക്വാഡിന്റെ ലീഡറുടെ/ റിട്ടേണിംഗ് ഓഫീസർ/അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ/ ജില്ലാ ഇലക്ഷൻ ഓഫീസർ എന്നിവരുടെ നിർദ്ദേശം അനുസരിച്ച് വീഡിയോ റിക്കാർഡ് ചെയ്യണം. എല്ലാ സ്‌ക്വഡുകളും ടീമുകളായി തരം തിരിച്ചാണ് പ്രവർത്തനം നടത്തുന്നത്. ഓരോ സ്‌ക്വാഡിലും ഒരു വീഡിയോ ഗ്രാഫറെ ക്രമീകരിക്കത്തക്ക തരത്തിൽ വീഡിയോഗ്രാഫറുമാരുടെ സേവനം ഉറപ്പാക്കണം.

ചുമതലപ്പെട്ട ഓരോ വീഡിയോഗ്രാഫർമാരും തങ്ങൾ റിക്കാർഡ് ചെയ്ത വിവരങ്ങൾ എഡിറ്റ് ചെയ്യാതെ ഡി.വി.ഡി യിൽ പകർത്തി, തീയതി, ടീമിന്റെ പേര് എന്നിവ രേഖപ്പെടുത്തി ടീം ലീഡറുടെ അംഗീകാരത്തോടെ അടുത്തദിവസം ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർമാരെ ഏൽപ്പിക്കണം. ഡി.വി.ഡി നൽകുന്നതിൽ വീഴ്ച വരുത്തുന്ന പക്ഷം ആനുപാതിക നഷ്ടപരിഹാരം കക്ഷികളിൽ നിന്ന് ഈടാക്കും. എല്ലാ റിട്ടേണിംഗ് / അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർക്ക് അനുവദിച്ചിട്ടുള്ള വീഡിയോഗ്രാഫറുമാർ അവരുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കണം. അധികമായ വീഡിയോ ഗ്രാഫറുമാരുടെ സേവനം ആവശ്യമായാൽ അതിനുള്ള ക്രമീകരണം ഒരുക്കുന്നതിന് കരാറുകാരൻ ബാധ്യസ്ഥനാണ്.

മത്സരാടിസ്ഥാനത്തിലേക്കുള്ള ക്വട്ടേഷനുകൾ ഈ മാസം 25 ന് മൂന്നിന് മുൻപായി പത്തനംതിട്ട ഇലക്ഷൻ വിഭാഗത്തിൽ എത്തിക്കണം. ലഭിക്കുന്ന ക്വട്ടേഷനുകൾ ഈ മാസം 26 ന് ഉച്ചകഴിഞ്ഞ് മൂന്നിന് സന്നിഹിതരായവരുടെ സാന്നിധ്യത്തിൽ തുറക്കും. ഈ വിഷയത്തിൽ ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ ജില്ലാകളക്ടറുടെ തീരുമാനം അന്തിമമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ജില്ലയിലെ ഇലക്ഷൻ വിഭാഗവുമായി ബന്ധപ്പെടാം. ഫോൺ : 0468 2320940.

Advertisment