Advertisment

കല്യാണത്തിന് ഒരുപാട് സ്വര്‍ണം ധരിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം, അതിനായി സുഹൃത്തിന്റെ ജ്വല്ലറിയില്‍ നിന്ന് ഒരു ദിവസത്തേയ്ക്കായി സ്വര്‍ണം എടുത്തു; 7 വർഷം കൊണ്ട് തനിക്കു മാറ്റം വന്നിട്ടുണ്ട്. സ്വര്‍ണം ചോദിച്ച് വരുന്ന പുരുഷന്മാരെ പെൺകുട്ടികൾ വേണ്ടെന്നു തന്നെ പറയണമെന്ന് നടി വീണ നായർ

author-image
ഫിലിം ഡസ്ക്
New Update

സ്ത്രീധനം ചോദിക്കുന്നവരെ വേണ്ടെന്നു പറയണമെന്ന്‌ നടി വീണ നായർ . വിവാഹത്തിന് 44 ദിവസം മുമ്പ് അച്ഛനും ആറു മാസം മുമ്പ് അമ്മയും മരിച്ചു. സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കിയ കുറച്ച് സ്വർണമാണ് തനിക്കുണ്ടായിരുന്നത്. അച്ഛന്റെയും അമ്മയുടെയും ആഗ്രഹവും അന്നത്തെ നാട്ടുനടപ്പും കാരണം ഒരുപാട് സ്വര്‍ണം ധരിക്കണമെന്നു തനിക്കുണ്ടായിരുന്നു.

Advertisment

publive-image

അതിനായി സുഹൃത്തിന്റെ ജ്വല്ലറിയിൽ നിന്നും ഒരു ദിവസത്തേയ്ക്കായി സ്വർണം എടുക്കുകയായിരുന്നു. ഇക്കാര്യം ഭർത്താവിന്റെ വീട്ടുകാർക്കും അറിയാം. അന്നത്തെ തന്റെ ഭ്രമം കൊണ്ടാണ് അങ്ങനെ ചെയ്തത്.

അതിലിപ്പോൾ പശ്ചാത്താപമുണ്ട്. 7 വർഷം കൊണ്ട് തനിക്കു മാറ്റം വന്നിട്ടുണ്ട്. സ്വര്‍ണം ചോദിച്ച് വരുന്ന പുരുഷന്മാരെ പെൺകുട്ടികൾ വേണ്ടെന്നു തന്നെ പറയണമെന്നാണ് എന്റെ നിലപാട്. വീണ പറയുന്നു

veena nair
Advertisment