Advertisment

വീരശൈവരെ അവഗണിക്കുന്നവരെ അടുത്ത തെരഞ്ഞെടുപ്പിൽ നേരിടും: ആൾ ഇന്ത്യ വീരശൈവ സഭ

New Update

publive-image

Advertisment

ആൾ ഇന്ത്യ വീരശൈവ സഭ പാലക്കാട് ജില്ല പ്രവർത്തകയോഗം സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗോകുൽദാസ് ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: ആൾ ഇന്ത്യ വീരശൈവ സഭ പാലക്കാട് ജില്ല പ്രവർത്തകയോഗം സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗോകുൽദാസ് ഉദ്ഘാടനം ചെയതു.ജില്ലാ പ്രസിഡൻ്റ് സുബ്രമണ്യൻ വല്ലങ്ങി അദ്ധ്യക്ഷനായി.

publive-image

വീരശൈവ വിഭാഗത്തിന് പാലക്കാട് ജില്ലയിൽ ജാതി സർട്ടിഫിക്കറ്റും ഒ.ബി.സി.യും നൽകണമെന്നും പിന്നോക്ക വികസന വകുപ്പ് ഇറക്കിയ ഉത്തരവുനടപ്പിലാക്കണമെന്നും യോഗം സർക്കാരിനോടാവശ്യപ്പെട്ടു.വീരശൈവരെ അവഗണിക്കുന്നവരെ വരുന്ന തെരഞ്ഞെടുപ്പിൽ നേരിടംമെന്നും യോഗം തീരുമാനിച്ചു.

ജില്ല സെക്രട്ടറി സി.വി.മണികണ്ഠൻ, കുട്ടൻ കണ്ണാ.ടി; വിഷ്ണുണു നെല്ലായ; ജ്ഞാന ശേഖരൻ; ശിവശങ്കരൻ ആ റാണി, ശ്രീമതി സരിൻ ദാസ് ,കൃഷ്ണൻകുട്ടി ,പി .പി .രാമൻകുട്ടി ,മണി കൊടുമുണ്ട എന്നിവർ പ്രസംഗിച്ചു.വർക്കിങ്ങ് പ്രസിഡൻറായി വിഷ്ണു നെല്ലായ യെയോഗം ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

Advertisment