Advertisment

ലോക്ക് ഡൌൺ കാലത്ത്‌ വീടുകളിൽ പച്ചക്കറി തോട്ടവുമായി യൂത്ത് ഫ്രണ്ട് (ജേക്കബ്)

New Update

കോട്ടയം:  മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പച്ചക്കറി ഉത്പാദനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലോക്ക് ഡൌൺ കാലത്ത്‌ യൂത്ത് ഫ്രണ്ട്( ജേക്കബ്) പ്രവർത്തകർ വീടുകളിൽ പച്ചക്കറി തോട്ടം ഒരുക്കി.

Advertisment

publive-image

ഭക്ഷ്യ സാധനങ്ങളുടെ കാര്യത്തിൽ കേരളം സ്വയംപര്യപ്തത കൈവരിച്ചില്ല എങ്കിൽ ഭാവിയിൽ വലിയ വിലനൽകേണ്ടിവരും എന്നും ഈ ലോക്ക് ഡൌൺ കാലം നമ്മെ പഠിപ്പിക്കുന്നു .

സംസ്ഥാനത്തിന്റെ അതിർത്തികൾ രണ്ടുദിവസം അടച്ചിട്ടാൽ തീരുന്ന കരുതൽ മാത്രമേ നമുക്കുള്ളൂ . വിമാനത്താവളങ്ങളും എക്സ്പ്രസ്സ് ഹൈവേകളും, വൻകിട കമ്പനികളും ,മാളുകളും,മാത്രമല്ല വലിയ കൃഷിയിടങ്ങളും വികസനത്തിന്റ ഭാഗമാകണം.

ലോക്ക് ഡൌൺ പ്രഖ്യാപനം വന്നപ്പോൾ ജനങ്ങൾ വിലകുടിയ വസ്ത്രങ്ങളോ , ഇലട്രോണിക്‌ ഉപകരണങ്ങളോ, വാഹനങ്ങളോ വാങ്ങുവാനല്ല ഭക്ഷ്യസാധനങ്ങൾ വാങ്ങുവാനാണ് നെട്ടോട്ടം ഓടിയത് എന്ന്‌ മനസിലാക്കണം . 2018 ൽ പ്രളയംവന്നപ്പോളും ഇതുതന്നെയായിരുന്നു അവസ്ഥ.

ലോക്ക് ഡൌൺ കഴിയുമ്പോളേക്കും സംസ്ഥാനത്തു നൂറുകണക്കിന് പച്ചക്കറിത്തോട്ടം യൂത്ത് ഫ്രണ്ട് ( ജേക്കബ്)പ്രവർത്തകർ ഒരുക്കും.

Advertisment