Advertisment

സി.പി.ഐ. കരിമ്പ ലോക്കൽ കമ്മിറ്റി ‘ജീവനം അതിജീവനം’ പദ്ധതി:പച്ചക്കറി കൃഷി വിളവെടുത്തു

New Update

മണ്ണാർക്കാട്: സിപിഐ.സംസ്ഥാന നേതൃത്വത്തിന്‍റെ ആഹ്വാനമനുസരിച്ച് നടപ്പാക്കിയ

'ജീവനം അതിജീവനം’ പദ്ധതിയുടെ ഭാഗമായി സി.പി.ഐ. കരിമ്പ ലോക്കൽ കമ്മിറ്റി ഇടക്കുറുശ്ശിയിൽ തുടങ്ങിയ പച്ചക്കറികൃഷിയുടെ വിളവെടുപ്പിന്റെ ഉദ്ഘാടനം നിയമ സഭ മുൻ ഡെപ്യൂട്ടി സ്പീക്കർ ജോസ്ബേബി നിർവഹിച്ചു.

Advertisment

publive-image

പയർ, വെണ്ട എന്നിവയാണ് ആദ്യഘട്ടത്തിൽ വിളവെടുത്തത്.കൃഷിയെ പ്രോത്സാഹിപ്പിച്ച് ഭക്ഷ്യ സ്വയം പര്യാപ്തത നേടാൻ കരിമ്പ പഞ്ചായത്തിലെ തരിശ് ഭൂമികളിൽ പരിസ്ഥിതി ദിനത്തിലാണ് കൃഷിക്ക്

തുടക്കമിട്ടത്.

കോവിഡാനന്തര കേരളത്തിൽ കൂടുതൽ ഭക്ഷ്യോത്പാദനം നടത്തി അതിജീവനമെന്നത്-

ഒരു രാഷ്ട്രീയ ക്യാംപയ്നായി പ്രഖ്യാപിച്ചിരിക്കുകയാണ് സി പി ഐ പ്രവർത്തകർ.

ഇതൊരു പ്രചോദനാത്മക പ്രവർത്തനമാണെന്ന് ജോസ് ബേബി പറഞ്ഞു.

കരിമ്പ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കച്ചൻ, സിപിഐ കരിമ്പ ലോക്കൽ കമ്മിറ്റി സെക്രട്ടറി

രാധാകൃഷ്ണൻ, കെ.വി.ജയപ്രകാശ്,മുരളി,രാമകൃഷ്ണൻ, ശിവാനന്ദൻ,ഓമനക്കുട്ടൻ,രഞ്ജിത്ത്,

പ്രദീപ് വർഗീസ് തുടങ്ങിയവർ വിളവെടുപ്പിൽ ഉത്സവത്തിൽ പങ്കാളികളായി.

ഇടക്കുർശിയിലെ അര ഏക്കർ ഭൂമിയിലെ പച്ചക്കറി കൃഷിക്ക് പുറമെ പഞ്ചായത്തിലെമറ്റു ഇടങ്ങളിലും സിപിഐ കർഷക കൂട്ടായ്മ കൃഷിവ്യാപന പ്രവർത്തനങ്ങൾനടത്തിയിരുന്നു വിളവെടുത്ത പച്ചക്കറി നാട്ടുകാർക്ക് വീതിച്ചു നൽകി.

vegetable
Advertisment