Advertisment

ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ജില്ലാതല ഉത്ഘാടനം നെന്മാറ എംഎല്‍എ കെ. ബാബു നിർവഹിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട് കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ജില്ലാതല ഉത്ഘാടനം ചൊവ്വാഴ്ച പല്ലശ്ശന ഗ്രാമപഞ്ചായ ത്ത് കൃഷിഭവനിൽ വെച്ച് നെന്മാറ എംഎല്‍എ കെ. ബാബുനിർവഹിച്ചു . പല്ലശ്ശന ഗ്രാമപഞ്ചാത്ത് പ്രസിഡന്റ്‌ പി .ഗീത അധ്യക്ഷത വഹിച്ചു.

Advertisment

publive-image

ചടങ്ങിൽ വെച്ച് പല്ലശ്ശന ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ ജീവനി ജ്വാല പച്ചക്കറി പദ്ധതിയിലേക്ക് പച്ചക്കറി വിത്തും തൈകളും വിറ്റു കിട്ടിയ തുക പല്ലശ്ശന കതിർ നഴ്സറി ഉടമ സേതുമാധവൻ എംഎല്‍എ കെ ബാബു മുഖേന മുഖ്യമന്ത്രിയുടെ ദിരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു.

നെന്മാറ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. വി. രാമകൃഷ്ണൻ, വൈസ് പ്രസിഡന്റ്‌ കെ. ശ്യാമള, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ വി. എം. കൃഷ്ണൻ, ബ്ലോക്ക്‌ മെമ്പർ സി. ലീലാമണി,കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ സി. ജെ. സണ്ണി, നൂറുദ്ധീൻ.എസ്. എം, മറ്റ് ജനപ്രതിനിധികൾ, വാർഡ് മെമ്പർമാർ, കാർഷിക വികസന സമിതി അംഗങ്ങൾ, കർഷക സുഹൃത്തുക്കൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. പാലക്കാട്‌ പ്രിൻസിപ്പൽ കൃഷി ഓഫീസർ വി. സുരേഷ് ബാബു സ്വാഗതവും നെന്മാറ കൃഷി അസിസ്റ്റന്റ് ഡയറക്ടർ സി. ഗിരിജ നന്ദിയും അറിയിച്ചു.

vegitable project
Advertisment