വാഹന പരിശോധനക്ക് എത്തിയ പോലീസ് ഓഫീസറെ കൊലപ്പെടുത്തയ പ്രതികൾ അറസ്റ്റിൽ

New Update

ആർക്കൻസാസ് : ജൂൺ 26 ശനിയാഴ്ച ആർക്കാൻസാസ് വൈറ്റ് ഓക്‌സ് പാർക്കിംഗ് ലോട്ടിൽ നിർത്തിയിട്ടിരുന്ന വാഹനം പരിശോധിക്കാൻ എത്തിയ പോലീസ് ഓഫീസർ കെവിൻ ആപ്പിളിനെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസിൽ ഷോനാ കേഷ് (22) , എലൈജ അനഡോൾസ സീനിയർ (18) എന്നിവരെ പോലീസ് അറസ്‌റ് ചെയ്തു .

Advertisment

publive-image

പി റിഡ്ജ് പോലീസ് ഓഫീസർമാരായ കെവിൻ ആപ്പിളും , ബ്രയാൻ സ്റ്റാംപ്സും ചേർന്ന് പാർക്കിംഗ് ലോട്ടിൽ പാർക്ക് ചെയ്തിരുന്ന വാനിലെ ഡ്രൈവർമാരുമായി സംസാരിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഡ്രൈവർ സീറ്റിലിരുന്ന പ്രതി പോലീസുകാർ വന്ന കാറിലേക്ക് വാൻ ഇടിച്ച കയറ്റുകയും പോലീസ് ഓഫീസർ കെവിൻ ആപ്പിൾ ഇടിയുടെ ആഘാതത്തിൽ നിലത്ത് വീഴുകയും തുടർന്ന് വാൻ പോലീസ് ഓഫീസറുടെ ശരീരത്തിലൂടെ കയറ്റി ഇറക്കുകയുമായിരുന്നു .

പോലീസ് ഓഫീസർ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു . സംഭവത്തിന് ശേഷം വാഹനം ഓടിച്ചു പോയ പ്രതികളെ മിസൗറി നോർത്ത് അതിർത്തിയിൽ നിന്നും ആറു മൈൽ അകലെയുള്ള ബെല്ല വിസ്റ്റയിൽ നിന്നും പോലീസ് പിടികൂടി .

വസ്തുതർക്കവുമായി ബന്ധപ്പെട്ട് അന്വേഷിച്ചു കൊണ്ടിരുന്ന വാനുമായി സാമ്യം കണ്ടതിനെ തുടർന്നാണ് പോലീസ് ഓഫീസർമാർ വാനിനെ സമീപിച്ചത് .

പ്രതികളിൽ ഒരാളായ കേഷിന് ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്നും എലൈജക്ക് ഇതുവരെ ക്രിമിനൽ ഹിസ്റ്ററി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ആർക്കാൻസാസ് അറ്റോർണി ജനറൽ ലസലി പറഞ്ഞു . 23 വർഷത്തെ സർവീസുള്ള ആപ്പിൾ മൂന്നു വർഷം മുൻപാണ് പി റിഡ്ജ് പോലീസിൽ ചേർന്നത് . ആർക്കാൻസാസ് ഗവർണർ ആപ്പിളിനോടുള്ള ആദരസൂചകമായി സംസ്ഥാന പതാക പകുതി താഴ്ത്തിക്കെട്ടുവാൻ നിർദ്ദേശിക്കുകയും
മരണത്തിൽ അനുശോചനം അറിയിക്കുകയും ചെയ്തു .

VEHICLE CHECKING
Advertisment