Advertisment

വാഹനപരിശോധനയ്ക്കിടെ കൈ കാണിച്ചപ്പോള്‍ വാഹനം നിര്‍ത്താതെ പോയ യുവാവ് തൂങ്ങിമരിച്ച നിലയില്‍

New Update

തൃശൂര്‍: മോട്ടോര്‍ വാഹന വകുപ്പിന്‍റെ വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥര്‍ കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ ബൈക്ക് യാത്രികന്‍ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അകതിയൂര്‍ വെളാണ്ടത്ത് കുട്ടന്‍റെ മകന്‍ സന്തീഷാണ്(34) മരിച്ചത്. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി.

Advertisment

publive-image

തൃശൂര്‍ പോര്‍ക്കുളത്തിന് അടുത്താണ് സംഭവം. തൃശൂരില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് സന്തീഷ്. ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടെ പന്നിത്തടത്ത് വച്ചാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കൈകാണിച്ചത്. നിര്‍ത്താതെ പോയ സന്തീഷ് കൂട്ടുകാരന്റെ വീട്ടിലെത്തി കാര്യങ്ങള്‍ പറഞ്ഞു. വീട്ടിലെത്തിച്ച്‌ കൂട്ടുകാര്‍ മടങ്ങിയതോടെ സന്തീഷ് മുറിക്കുള്ളില്‍ കയറി വാതിലടച്ചു.

ഇതിനിടെ ഉദ്യോഗസ്ഥര്‍ സന്തീഷിന്റെ സഹോദരനെ ഫോണില്‍ വിളിച്ച്‌ അടുത്ത ദിവസം വാഹനത്തിന്റെ രേഖകളുമായി എത്തണമെന്ന് നിര്‍ദേശിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ മടങ്ങി. വിളിച്ചിട്ടും തുറക്കാതായതോടെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് വാതില്‍ പൊളിച്ചപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ സന്തീഷിനെ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

vehicle checking suicide
Advertisment