Advertisment

ഡോ. റഫ ഷാനിദ്, ഫബീല നവാസ്, ഷക്കീൽ ബാബു എന്നിവർക്ക് "വെളിച്ചം റമദാൻ 2021" മത്സരത്തിലെ ആദ്യ മൂന്ന് സ്ഥാനങ്ങൾ

New Update

publive-image

Advertisment

ജിദ്ദ: സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ ദേശീയ സമിതിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന വെളിച്ചം ഓൺലൈൻ ഖുർആൻ അന്താരാഷ്ട്ര പഠന പദ്ധതിയുടെ ഭാഗമായി നടത്തിയ “വെളിച്ചം റമദാൻ” ഗ്രാൻഡ് ഫിനാലെ മത്സര വിജയികളെ പ്രഖ്യാപിച്ചു.

വിശുദ്ധ ഖുർആൻ 58 മുതൽ 66 വരെയുള്ള അദ്ധ്യായങ്ങളും അവയുടെ വ്യാഖ്യാനവും ആസ്പദമാക്കി ഇരുപത് ദിവസങ്ങളിലായി നടന്ന പ്രാഥമിക മത്സരങ്ങളിൽ നാട്ടിൽ നിന്നും ഗൾഫ് നാടുകളിൽ നിന്നുമായി 1400 ഇൽ പരം മത്സരാർത്ഥികൾ പങ്കെടുത്തു.

തുടർന്നു 800 ലധികം പഠിതാക്കൾ പങ്കെടുത്ത ഫൈനൽ പരീക്ഷയിൽ ഡോക്ടർ റഫ ഷാനിദ് റിയാദ്, ഫബീല നവാസ് ജിദ്ദ, ഷക്കീൽ ബാബു ജിദ്ദ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സഥാനങ്ങൾ കരസ്ഥമാക്കി.

ഹംന ഫാരിസ് പാലക്കാട്, (നാലാം റാങ്ക്) അദൻ ആയിഷ ജിദ്ധ, ജസീന നിഷ ഖാലിദ് ജിദ്ധ, നസീം സലാഹ് ജിദ്ധ (അഞ്ചാം റാങ്ക്) ഹസീന അറക്കൽ ജിദ്ധ, ഇഹ്‌സാൻ കോക്കാടൻ ജിദ്ധ, ലിയ്യ ബുറൈദ, നൗഷില റിയാദ്, റുഖ്‌സാന ഷമീം മലപുറം, സാഹിദ സാദിഖ് ദമ്മാം എന്നിവർ ആറാം റാങ്കും നേടി മികച്ച വിജയം കൈവരിച്ചു.

വെളിച്ചം ഓൺലൈൻ വെബ്സൈറ്റ് http://Velichamonline.Islahiweb.org വഴി നടന്ന മത്സരങ്ങൾ സൗദിയിലെ വിവിധ ഇസ്‌ലാഹീ സെന്ററുകളിൽ നിന്നുള്ള വെളിച്ചം കോർഡിനേറ്റർമാരും കൺവീനർമാരും നിയന്ത്രിച്ചു. ജൂൺ മാസത്തിൽ വെളിച്ചം ഓൺലൈൻ മൂന്നാംഘട്ട മത്സരങ്ങൾ ആരംഭിക്കുന്നതാണ് എന്ന് വെളിച്ചം കൺവീനർ അറിയിച്ചു.

soudi news
Advertisment