Advertisment

തുഷാറിനെ മന:പ്പൂര്‍വ്വം കുടിക്കിയതാണ്....കേസിനെ നിയമപരമായി നേരിടുമെന്ന് വെള്ളാപ്പള്ളി നടേശന്‍

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

ആലപ്പുഴ: ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി ദുബായിയില്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി പിതാവും എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശന്‍.

Advertisment

publive-image

തുഷാറിനെ മന:പ്പൂര്‍വ്വം കുടിക്കിയതാണെന്ന് വെള്ളപ്പള്ളി നടേശന്‍ പറഞ്ഞു. കള്ളം പറഞ്ഞാണ് തുഷാറിനെ യുഎഇയിലേയ്ക്ക് വിളിച്ചു വരുത്തിയത്. കേസില്‍ ഇന്നു തന്നെ ജാമ്യം കിട്ടുമെന്നാണ് പ്രതീക്ഷ. കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

പത്തുവര്‍ഷം മുമ്പ് അജ്മാനില്‍ ബോയിംഗ് എന്ന പേരില്‍ നിര്‍മ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയ്ക്ക് വണ്ടിച്ചെക്ക് നല്‍കിയെന്നാണ് കേസ്. പിന്നീട് നാട്ടിലേയ്ക്ക് കടന്ന തുഷാര്‍ പലതവണ പണം നല്‍കാമെന്ന് പറഞ്ഞെങ്കിലും സ്വാധീനം ഉപയോഗിച്ച്‌ ഒഴിഞ്ഞു മാറുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

പത്തുമില്യണ്‍ യുഎഇ ദിര്‍ഹം (പത്തൊമ്പതര കോടി രൂപ) ത്തിന്റെ വണ്ടിചെക്കാണ് നൽകിയത്. ഇപ്പോള്‍ അജ്മാന്‍ ജയിലിലുള്ള തുഷാറിനെ പുറത്തിറക്കാനുള്ള ഊര്‍ജ്ജിത ശ്രമം തുടരുകയാണ്.

വ്യാഴാഴ്ച ആയതു കൊണ്ടു തന്നെ ഇന്നു തന്നെ പുറത്തിറക്കാനുള്ള ശ്രമങ്ങളാണ് സുഹൃത്തുക്കളുടെ ഭാഗത്തു നിന്നും നടക്കുന്നത്. അടുത്ത ദിവസങ്ങളില്‍ പൊതു അവധി ആയതിനാല്‍ ഇന്നു പുറത്തിറങ്ങിയില്ലെങ്കില്‍ രണ്ട് ദിവസം കൂടി തുഷാര്‍ ജയിലില്‍ കിടക്കേണ്ടി വരും. വ്യവസായി എം എ യൂസഫലിയുടെയും കേന്ദ്രസര്‍ക്കാരിന്റെ സഹായവും തുഷാറിന്റെ കുടുംബം തേടുന്നുണ്ട്.

Advertisment