Advertisment

ശബരിമല, വനിതാ മതില്‍ വിഷയങ്ങളില്‍ സര്‍ക്കാരിനൊപ്പം നിന്നു... പ്രതിസന്ധിയില്‍ കൂടെ നിന്ന വെള്ളാപ്പള്ളിക്ക് സര്‍ക്കാരിന്റെ പ്രത്യുപകാരം....വെള്ളാപ്പള്ളി പ്രസിഡന്റായ കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ മൂന്നരക്കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി... നിര്‍മ്മാണോല്‍ഘാടനം മുഖ്യമന്ത്രി നേരിട്ടെത്തി നിര്‍വഹിക്കും

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: വനിതാ മതിലില്‍ ഉള്‍പ്പടെ ശബരിമല യുവതിപ്രവേശന വിഷയത്തില്‍ പ്രതിസന്ധിയിലായ സര്‍ക്കാരിനെ മുന്നില്‍നിന്ന് പിന്തുണച്ച സംഘടനയാണ് എസ്എന്‍ഡിപി യോഗം. പ്രതിസന്ധി ഘട്ടത്തില്‍ കൂടെനിന്ന് പിന്തുണച്ച വെള്ളാപ്പള്ളി നടേശന് സംസ്ഥാന സര്‍ക്കാരിന്റെ നന്ദി പ്രകടനം.

Advertisment

publive-image

വെള്ളാപ്പള്ളി പ്രസിഡന്റായ കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ മൂന്നരക്കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. നിര്‍മ്മാണോല്‍ഘാടനം മുഖ്യമന്ത്രി നേരിട്ടെത്തി നിര്‍വഹിക്കും

കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ പില്‍ഗ്രിം ഫെസിലിറ്റേഷന്‍ സെന്റര്‍ നിര്‍മിക്കാനാണ് സംസ്ഥാന ടൂറിസം വകുപ്പ് മൂന്നരക്കോടി രൂപ അനുവദിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയും മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയനെയും ശക്തമായി പിന്തുണയ്ക്കുന്നതിനുള്ള സമ്മാനമാണ് ഇതെന്നാണ് അടക്കംപറച്ചില്‍.

എന്നാല്‍ ക്ഷേത്ര നവീകരണത്തിനായി നേരത്തെ തന്നെ സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നതായി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഇരുപതിലധികം മുറികളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്നതാണ് പുതിയ കെട്ടിടം. മുഖ്യമന്ത്രിക്ക് പുറമെ നാലുമന്ത്രിമാര്‍ കൂടി പങ്കെടുക്കുന്ന നിര്‍മാണോല്‍ഘാടന ചടങ്ങ് ഈമാസം 25ന് നടക്കും.

Advertisment