Advertisment

മോദിയുടേയും അമിത് ഷായുടേയും ഉടുതുണി അലക്കാനുള്ള യോഗ്യത മുല്ലപ്പള്ളി രാമചന്ദ്രനില്ല ; എന്‍എസ്എസിന്റെ നിലപാടിനെ പിന്തുണയ്ക്കുന്ന മുല്ലപ്പള്ളി വെറും ബൊമ്മയും അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കളിക്കുന്ന കുഞ്ഞിരാമനുമാണെന്ന് വെള്ളാപ്പള്ളി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

ആലപ്പുഴ: നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും ഉടുതുണി അലക്കാനുള്ള യോഗ്യത കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

Advertisment

publive-image

എന്‍എസ്എസിന്റെ നിലപാടിനെ പിന്തുണയ്ക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ വെറും ബൊമ്മയും അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കളിക്കുന്ന കുഞ്ഞിരാമനുമാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.

കോണ്‍ഗ്രസ് എന്‍എസ്എസിന്റെ കുഴിയില്‍ വീണുകിടക്കുകയാണെന്ന് മുല്ലപ്പളളി കുറ്റപ്പെടുത്തി.സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ സമ്പൂര്‍ണ തൃപ്തിയില്ല. എന്നാല്‍, കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനേക്കാള്‍ മെച്ചമാണ്. തമ്മില്‍ ഭേദം തൊമ്മന്‍. കേരളത്തിലെ മതേതരത്വത്തിന് എന്‍എസ്എസ് ഭീഷണിയാണെന്നും വെള്ളാപ്പള്ളി കണിച്ചുകുളങ്ങരയിലെ വസതിയില്‍ പറഞ്ഞു.

 

Advertisment