Advertisment

വെള്ളാപ്പള്ളി നിലപാട് പറയേണ്ടത് അമിത് ഷാ ഡല്‍ഹിയില്‍ എത്തിയ ശേഷമല്ല - വെള്ളാപ്പള്ളിയെ വിമര്‍ശിച്ച് വിദ്യാസാഗര്‍

New Update

publive-image

Advertisment

കോഴിക്കോട്: ശബരിമല വിഷയത്തില്‍ ല്‍ എസ്.എന്‍.ഡി.പിയുടെ നിലപാടിനെ വിമര്‍ശിച്ച് യോഗം മുന്‍ പ്രസിഡന്റ് സി.കെ വിദ്യാസാഗര്‍. വെള്ളാപ്പള്ളിയുടെ നിലപാട് സ്വാഗതം ചെയ്യുന്നു. എന്നാല്‍ ആ നിലപാട് പ്രഖ്യാപിക്കേണ്ടിയിരുന്നത് ഒരു ദിവസം വൈകിയല്ല. അമിത് ഷാ ഉണ്ടായിരുന്ന വേദിയില്‍ വച്ച് തന്നെ പറയേണ്ടതായിരുന്നെന്നു വിദ്യാസാഗര്‍ പറഞ്ഞു.

വിഷയത്തില്‍ എസ്.എന്‍.ഡി.പി ഒരു നിലപാടും ബി.ഡി.ജെ.എസ് അതിന് എതിരായ നിലപാടും സ്വീകരിക്കുന്ന പശ്ചാത്തലത്തിലാണ് വിദ്യാസാഗറിന്റെ വിമര്‍ശനം. ശബരിമല കോടതി വിധിക്കെതിരെ സമരം ചെയ്യാന്‍ ബി.ജെ.പിക്കൊപ്പം എസ്.എന്‍.ഡി.പി ഉണ്ടാകില്ലെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു.

എസ്.എന്‍.ഡി.പി യോഗത്തിന്റെ കസേരയിലിരിക്കുന്ന ആളിന് ഒരു അമിത് ഷായേയും ഭയക്കേണ്ട കാര്യമില്ല. എസ്.എന്‍.ഡി.പി യോഗത്തിന്റെ അഭിപ്രായം പത്ത് അമിത് ഷാമാര്‍ ഇരുന്നാലും ഉറക്കെ പറയാനുള്ള ആവേശം കാണിക്കണമെന്നും വിദ്യാസാഗര്‍ പറഞ്ഞു.

sndp vellappally
Advertisment