Advertisment

സാമ്പത്തിക സംവരണ ബില്ലിനെതിരെ നിയമയുദ്ധ൦ പ്രഖ്യാപിച്ച് എസ്.എന്‍.ഡി.പി രംഗത്ത്. പിണറായിയെ അച്ഛാന്നും കൊച്ചച്ഛാന്നും വിളിച്ചവരാണ് എന്‍.എസ്.എസെന്ന് വെള്ളാപ്പള്ളിയുടെ വിമര്‍ശനം

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

publive-image

Advertisment

ആലപ്പുഴ: കേന്ദ്രസര്‍ക്കാര്‍ തിടുക്കപെട്ട് പാസ്സാക്കിയ സാമ്പത്തിക സംവരണ ബില്ലിനെതിരെ നിയമയുദ്ധത്തിനൊരുങ്ങി എസ്.എന്‍.ഡി.പി. ബില്ലിലെ നിയമപരമായ തടസവാദങ്ങള്‍ ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിക്കുമെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രഖ്യാപിച്ചു. ഇതോടെ മുന്‍പ് പ്രതീക്ഷിച്ചതുപോലെ ബില്‍ നിയമപ്രശ്നങ്ങളില്‍ കുടുങ്ങുമെന്നുറപ്പായി.

സമദൂരം പറഞ്ഞ് നടന്നിരുന്ന എന്‍.എസ്.എസുകാര്‍ ഇപ്പോള്‍ ബി.ജെ.പിയായിക്കഴിഞ്ഞു. ഏഴ് ദിവസം കൊണ്ട് ഇതുപോലൊരു ബില്ല് പാസാക്കിയത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

publive-image

പിണറായിയെ അച്ഛാന്നും കൊച്ചച്ഛാന്നും വിളിച്ചവരാണ് എന്‍.എസ്.എസ്. ഭരണഘടനാ വിരുദ്ധമാണ് സാമ്പത്തിക സംവരണ ബില്ല്. ഭരണഘടനയില്‍ അംബേദ്കര്‍ എഴുതിയത് സാമ്പത്തിക സംവരണം വേണമെന്നല്ല. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മാത്രമാണ് സംവരണം വേണ്ടത്. ഇന്ത്യന്‍ ഭരണഘടനയെ പൊളിച്ചെഴുതാന്‍ പാര്‍ലമെന്റിന് അധികാരമില്ല.

നേരത്തെയും ചില സര്‍ക്കാരുകള്‍ ഇത്തരത്തിലുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും അതെല്ലാം സുപ്രീം കോടതി തടയുകയായിരുന്നു. ഈ പോരാട്ടത്തില്‍ തങ്ങള്‍ വിജയിക്കും. സാമ്പത്തിക സംവരണം ഇന്ത്യയില്‍ നടക്കാന്‍ പോകുന്നില്ല. ബി.ഡി.ജെ.എസ് എന്‍.ഡി.എയില്‍ തുടരുന്നതിന്റെ ധാര്‍മികതയെ കുറിച്ച് അവരോട് ചോദിക്കണമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

vellappally NSS
Advertisment